www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1859) Idukki (1798) Mostreaded (1616) Crime (1415) National (1211) Entertainment (843) world (433) Viral (428) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

only ₹218

only ₹218
White Stone Necklace Set For Women

ഹണിമൂൺ ആഘോഷത്തിനു പോയ ദമ്പതികളുടെ ബൈക്ക് മറിഞ്ഞു; നവ വരൻ മരിച്ചു

Share it:



ഇടുക്കി: ഹണിമൂണ്‍ ആഘോഷത്തിനായി മൂന്നാറിലേക്ക് പോയ നവദമ്പതികളുടെ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ചെമ്മണ്ണാര്‍ ഗ്യാപ് റോഡില്‍ കാക്കാകടയ്ക്ക് സമീപത്താണ് ഇന്ന് ഉച്ചയോടെ അപകടം നടന്നത്. 

ഫോര്‍ട്ട്കൊച്ചി ചക്കാലക്കല്‍ സ്വദേശി സെന്‍സ്റ്റെന്‍ വില്‍ഫ്രഡ് (35) ആണ് മരിച്ചത്. ഭാര്യ മേരി സഞ്ജുവിന് (28) ഗുരുതരമായി പരുക്കേറ്റു. അടുത്തിടെ വിവാഹിതരായ ദമ്പതികള്‍ മൂന്നാറിലേക്ക് പോയ ശേഷം, ഗ്യാപ് റോഡ്-കാക്കാകട ബൈസണ്‍വാലി വഴി തിരികെ വരികയായിരുന്നു. 

ഗ്യാപ് റോഡില്‍നിന്നും ഇറക്കം ഇറങ്ങി കാക്കാകടയിലേക്ക് വരുന്നതിനിടെ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും നാട്ടുകാരാണ് അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. സെന്‍സ്റ്റെന്‍ ആശുപത്രിയില്‍ വച്ച് മരിച്ചു.

മേരി സഞ്ജുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സെന്‍സ്റ്റെനിന്‍റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഒരു മാസത്തിനിടെ ഗ്യാപ്-കാക്കാകട റോഡില്‍ ബൈക്ക് അപകടത്തെ തുടര്‍ന്നുള്ള രണ്ടാമത്തെ മരണമാണിത്. 

ഫെബ്രുവരി 14ന് പെരുമണ്ണൂര്‍ സ്വദേശി ഡിയോണ്‍ (22) മരിച്ചിരുന്നു. ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞായിരുന്നു അപകടം. 


Share it:

Idukki

Mostreaded

Post A Comment: