www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പാരാഗ്ലൈഡിങ് അപകടം; ഹൈ മാസ്റ്റ് ലൈറ്റിൽ കുടുങ്ങി കിടന്ന രണ്ട് പേരെ രക്ഷപെടുത്തി

Share it:



തിരുവനന്തപുരം: വർക്കലയിൽ പാരാഗ്ലൈഡിങ്ങിനിടെ അപകടം. നിയന്ത്രണം വിട്ട പാരാഗ്ലൈഡിങ് 100 അടിയോളം ഉയരമുള്ള ഹൈ മാസ്റ്റ് ലൈറ്റിൽ കുടുങ്ങി. രണ്ട് പേരെ ഒന്നര മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ രക്ഷപെടുത്തി.

ഇൻസ്ട്രക്ടറും കോയമ്പത്തൂർ സ്വദേശിയായ യുവതിയുമാണ് കുടുങ്ങിയത്. വലിയ അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. 

തൊട്ടടുത്ത് കടലാണ്. ഒരൽപ്പം മാറിയിരുന്നെങ്കിൽ കടലിൽ പതിച്ചേനെ. ഹൈ മാസ്റ്റ് ലൈറ്റിൽ താഴ്ത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. വർക്കല താലൂക്ക് ആശുപത്രിയിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

രണ്ട് വയാഗ്ര ഗുളിക കഴിച്ച യുവാവ് മരിച്ചു 

മുംബൈ: അടുപ്പിച്ച് രണ്ട് വയാഗ്ര ഗുളിക കഴിച്ച യുവാവ് മരിച്ചതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലാണ് സംഭവം നടന്നിരിക്കുന്നത്. നാഗ്പൂർ സ്വദേശിയായ 41 കാരനാണ് മരിച്ചത്. ഇയാൾക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് മെഡിക്കല്‍ ജേര്‍ണലിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ജേര്‍ണല്‍ ഓഫ് ഫോറന്‍സിക് ആൻഡ് ലീഗല്‍ മെഡിസിനിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 

ഹോട്ടലില്‍ വച്ച് വനിതാ സുഹൃത്തിനെ കണ്ടുമുട്ടിയപ്പോഴാണ് വയാഗ്രയുടെ 50 എംജി ടാബ് ലെറ്റ് രണ്ടെണ്ണം യുവാവ് കഴിച്ചതെന്ന് ഡോക്ടര്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിന്‍റെ മുന്‍കാല ചരിത്രം ഇല്ലാത്ത യുവാവ് ആണ് മരിച്ചത്. മദ്യപിക്കുന്നതിനിടെയാണ് യുവാവ് ടാബ് ലെറ്റ് കഴിച്ചത്. 

അടുത്ത ദിവസം രാവിലെ യുവാവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഛര്‍ദ്ദിക്കാനും തുടങ്ങി. ഉടന്‍ തന്നെ ഡോക്ടറെ കാണാമെന്ന് വനിതാ സുഹൃത്ത് പറഞ്ഞു. എന്നാല്‍ മദ്യപിച്ച ശേഷം ഇത്തരത്തില്‍ മുന്‍പും അനുഭവം ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞ് നിര്‍ദേശം അവഗണിച്ചു. 

എന്നാല്‍ പിന്നീട് യുവാവിന്‍റെ ആരോഗ്യനില വഷളാവുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തലച്ചോറിലേക്കുള്ള ഓക്സിജന്‍ വിതരണം കുറഞ്ഞതിനെ തുടര്‍ന്ന്, തലച്ചോറിലെ ധമനി പൊട്ടി രക്തസ്രാവം ഉണ്ടായതാണ് മരണകാരണം. മദ്യപിക്കുന്നതിനിടെ മരുന്ന് കഴിച്ചതോ, ഉയര്‍ന്ന രക്തസമ്മര്‍ദ്ദമോ ആകാം മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.


Share it:

Kerala

Mostreaded

Post A Comment: