www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സ്‌കൂൾ വാൻ ഇടിച്ച് ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു

Share it:



തിരുവനന്തപുരം: അമ്മ നോക്കി നിൽക്കെ സ്‌കൂൾ വാഹനം ഇടിച്ച് ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു. കുലശേഖരം  പൊന്മന  സാമാധി നട മേലെ വീട്ടിൽ സതീഷ് കുമാറിന്‍റെയും നന്ദിനിയുടെയും മകൻ സൂര്യനാഥ് (6) ആണ് മരിച്ചത്.

സ്കൂൾ വാനിൽ നിന്നിറങ്ങി സഹോദരനോടൊപ്പം നടന്നുവരികയായിരുന്ന സൂര്യനാഥിനെ അതേ വാഹനം ഇടിക്കുകയായിരുന്നു. വീടിനു മുന്നിൽ കുട്ടികളെ കാത്തുനിന്ന അമ്മയുടെ കൺമുന്നിൽ ആയിരുന്നു  മകന്‍റെ ദാരുണാന്ത്യം.  

തിങ്കളാഴ്ച വൈകിട്ടാണ് അപകടം നടന്നത്. റോഡരികിൽ നിർത്തിയ സ്കൂൾ വാനിൽ നിന്നിറങ്ങിയ സൂര്യനാഥും മൂത്ത സഹോദരൻ ശബരീഷും വാനിന്‍റെ മുന്നിലൂടെ റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ചു. കുട്ടികൾ മുന്നിലൂടെ നടക്കുന്നത് കാണാതെ ഡ്രൈവർ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു. സൂര്യനാഥ് സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. 

നാലാം ക്ലാസുകാരനായ മൂത്ത സഹോദരൻ ശബരീഷ് ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അച്ഛൻ സതീഷ് കുമാർ വിദേശത്താണ് ജോലി നോക്കുന്നത്. കുലശേഖരം പൊലീസ് കേസെടുത്തു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ


Share it:

Kerala

Post A Comment: