www.superprimetime.com

Total Pageviews

Popular Posts

Blog Archive

Search This Blog

Tags

Kerala (1968) Idukki (1899) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ഭിന്നശേഷിയുള്ള യുവതി ഗർഭിണി; പ്രതി പിടിയിൽ

Share it:



ആലപ്പുഴ: കേൾവിയും സംസാര ശേഷിയും ഇല്ലാത്ത പെൺകുട്ടിയെ വീട്ടിൽ ആളില്ലാത്ത സമയത്ത് എത്തി പീഡിപ്പിച്ചു ഗർഭിണിയാക്കിയ 46 കാരൻ അറസ്റ്റിൽ. നൂറനാട് പൊലീസാണ് ചുനക്കര നടുവിലെമുറി രാജീവ് ഭവനത്തില്‍ രാജീവിനെ അറസ്റ്റുചെയ്‌തത്. 

ഡി.എന്‍.എ. പരിശോധനയ്ക്കുശേഷമാണ് അറസ്റ്റ്.  11 മാസംമുമ്പാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. മാസങ്ങള്‍ കഴിഞ്ഞു വയറുവേദന തുടങ്ങിയപ്പോഴാണ് പെണ്‍കുട്ടി വീട്ടുകാരെ വിവരമറിയിച്ചതും ചികിത്സ തേടിയതും. 

തുടര്‍ന്ന് വീട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ അധ്യാപകരുടെ സഹായം പോലീസ് തേടി. എന്നാല്‍, പ്രതിയെക്കുറിച്ചു സൂചന നല്‍കാന്‍ പെണ്‍കുട്ടിക്കായില്ല. പൊലീസ് ഒട്ടേറെപ്പേരെ ചോദ്യംചെയ്‌തു. സംശയിക്കുന്നവരുടെ പട്ടികയില്‍ രാജീവ് ഉള്‍പ്പെട്ടിരുന്നെങ്കിലും അറസ്റ്റുചെയ്തിരുന്നില്ല.

പിന്നീട് പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും രാജീവിന്‍റെയും രക്തസാംപിളുകള്‍ ശേഖരിച്ചു ഡി.എന്‍.എ. പരിശോധനയ്ക്കായി തിരുവനന്തപുരം ഫൊറന്‍സിക് ലാബിലേക്ക് അയച്ചു. പരിശോധനയില്‍ രാജീവാണു പ്രതിയെന്നു തിരിച്ചറിഞ്ഞതോടെ അറസ്റ്റുചെയ്യുകയായിരുന്നു. മാവേലിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാന്‍ഡുചെയ്‌തു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ


Share it:

Crime

Post A Comment: