www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1945) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (139) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

അരിക്കൊമ്പൻ വിഷയം; ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ വ്യാഴാഴ്ച്ച ഹർത്താൽ

Share it:



ഇടുക്കി: അരികൊമ്പൻ എന്ന ആനയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച്ച (മാർച്ച് 30) ജില്ലയിലെ 13 പഞ്ചായത്തുകളിൽ ജനകീയ ഹർത്താൽ. ചിന്നക്കനാൽ, ശാന്തൻപാറ, മൂന്നാർ, മറയൂർ, കാന്തല്ലൂർ, വട്ടവട, ഇടമലക്കുടി, രാജാക്കാട്, സേനാപതി, ഉടുമ്പൻചോല, ബൈസൺ വാലി, ദേവികുളം, രാജകുമാരി എന്നിവിടങ്ങളിലാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. 

ഇതിനിടെ അരികൊമ്പൻ കേസിൽ ഹൈക്കോടതി വാദം പൂർത്തിയായതിനു പിന്നാലെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. സിമന്‍റുപാലത്ത് കുങ്കിയാനകളെ പാർപ്പിച്ചിരിക്കുന്ന സ്ഥലത്തേക്ക് കടക്കാൻ ശ്രമിച്ച നാട്ടുകാരെ പൊലീസ് തടഞ്ഞത് സംഘർഷത്തിന് കാരണമായി. 

പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായി. നാട്ടുകാർ പ്രദേശത്ത് കുത്തിയിരിക്കുകയാണ്. തീരുമാനമുണ്ടാകാതെ പിരിഞ്ഞു പോകില്ലെന്ന നിലപാടിലാണ് നാട്ടുകാർ. ചിന്നക്കനാലിൽ കുട്ടികളും സ്ത്രീകളും ചേർന്ന് റോഡ് ഉപരോധിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


Share it:

Idukki

Post A Comment: