www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

രാത്രിയിൽ പെൺകുട്ടികൾക്ക് വൃത്തികെട്ട മെസേജ്; വൈദികനെതിരെ കേസ്

Share it:



തിരുവനന്തപുരം: പെൺകുട്ടികളുടെ സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വൈദികനെതിരെ സഭയുടെ നടപടി. തിരുവനന്തപുരം ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന കളിയിക്കാവിളക്ക് സമീപത്തെ ഫാത്തിമ നഗറിലുള്ള ബെനഡിക്ട് ആന്‍റെ എന്ന യുവ വൈദികനെയാണ് സഭ അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയത്.

കേസിൽ തെളിവുകൾ ലഭിക്കുന്ന മുറക്ക് കൂടുതൽ നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ട്. വൈദികനും യുവതിയുമായുള്ള സ്വകാര്യ ചിത്രങ്ങൾ അടക്കം കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ സഭക്കുള്ളിൽ വിവാദം ഉടലെടുത്തതോടെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

ഇതിനിടെ വികാരിയച്ചന്‍ അശ്ലീല സന്ദേശം അയച്ചുവന്ന മറ്റൊരു വിദ്യാർഥിനിയുടെ പരാതിയില്‍ കൊല്ലംകോട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുമുണ്ട്.  

കഴിഞ്ഞ ദിവസം വൈദികന്‍റെ വീട്ടിലെത്തി ഒരു സംഘം യുവാക്കൾ സംഘർഷം ഉണ്ടാക്കിയിരുന്നു. വൈദികന്‍റെ പേഴ്‌സണല്‍ ലാപ്‌ടോപ്പും മൊബൈല്‍ഫോണും അടക്കം ഇവർ തട്ടിയെടുത്തു. ഇതുമായി ബന്ധപ്പെട്ട് വൈദികൻ നൽകിയ പരാതിയില്‍ പൊലീസ് നിയമ വിദ്യാർഥിയായ ഓസ്റ്റിന്‍ ജിനോയെന്നയാളെ അറസ്റ്റ് ചെയ്‌തു.

മകനെ അറസ്റ്റ് ചെയ്‌തത് അറിഞ്ഞ് ജില്ലാ പോലീസ് മേധാവിയെ കാണാന്‍ എത്തിയ ഓസ്റ്റിന്‍റെ അമ്മയാണ് വൈദികനെ കുറിച്ചുള്ള തെളിവുകള്‍ പൊലീസിന് നല്‍കിയത്. ഇതോടെയാണ് വൈദികനെ സംബന്ധിച്ച നിരവധി വാര്‍ത്തകള്‍ പുറത്തു വരുന്നതും. 

ഓസ്റ്റിനൊപ്പം പഠിക്കുന്ന പെണ്‍കുട്ടിക്ക് ബെനഡിക്ട് ആന്‍റോ രാത്രിയില്‍ സ്ഥിരമായി അശ്ലീല സന്ദേശങ്ങള്‍ അയക്കാറുണ്ടായിരുന്നു. ഇത് ആവര്‍ത്തിക്കരുത് എന്ന് പറയാനാണ് ഓസ്റ്റിനും സുഹൃത്തുക്കളും വികാരിയച്ചന്‍റെ വീട്ടില്‍ എത്തിയത്. 

ഇതിനിടെ വികാരിയച്ചനെ കുറിച്ചുള്ള ചില വിവരങ്ങള്‍ ഓസ്റ്റിന് ലഭിച്ചിരുന്നു. നിരവധി യുവതികളുമായി വികാരിയച്ചന് ബന്ധമുണ്ടെന്നും അവരുമായുള്ള ചിത്രങ്ങള്‍ വികാരിയച്ചന്‍റെ പക്കലുണ്ടെന്നും ഓസ്റ്റിനും കുട്ടര്‍ക്കും വിവരം ലഭിച്ചിരുന്നു. ചില യുവതികളെ ദൃശ്യങ്ങള്‍ കാട്ടി ഇദ്ദേഹം ഭീഷണിപ്പെടുത്താറുണ്ടെന്നും അവര്‍ മനസിലാക്കിയിരുന്നു 

ഈ വിവരങ്ങള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിഞലാണ് നിയമ വിദ്യാർഥികള്‍ വൈദികന്‍റെ ലാപ്‌ടോപ്പും മൊബൈലും എടുത്തുകൊണ്ടു പോയത്. വൈദികന്‍ നിരവധി യുവതികളെ പ്രലോഭിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ശേഖരിച്ച ചിത്രങ്ങള്‍ ഈ ലാപ്‌ടോപ്പില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. ഇതിനിടെ വൈദികന്‍ മറ്റൊരു യുവതിയുമായി നില്‍ക്കുന്ന സ്വകാര്യ ചിത്രങ്ങള്‍ പുറത്തു വരികയായിരുന്നു. 

പുറത്തുവന്ന ചിത്രങ്ങളിലെ യുവതി തനിക്ക് പരാതി ഇല്ലെന്ന് പൊലീസിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ നിരവധി യുവതികളെ വികാരിയച്ചന്‍ ചതിച്ചിട്ടുണ്ടെന്ന് മനസിലാക്കിയ പൊലീസ് പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച കുറ്റത്തിന് വികാരിക്ക് എതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് പരാതി ലഭിക്കുന്ന മുറയ്ക്ക് മറ്റു കേസുകളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു.

-വാർത്തയ്ക്ക് കടപ്പാട്... 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ


Share it:

Kerala

Mostreaded

Post A Comment: