www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ വിനോദ സഞ്ചാരത്തിനെത്തിയ മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങി മരിച്ചു

Share it:



ഇടുക്കി: വിനോദ സഞ്ചാരത്തിനെത്തിയ മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങി മരിച്ചു. മാങ്കുളം വലിയ പാറകുട്ടിപ്പുഴയിലാണ് അപകടം നടന്നത്. അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളില്‍ നിന്നും വിനോദയാത്രയ്ക്കെത്തിയ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. 

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളായ റീച്ചാര്‍ഡ്, ജോയല്‍, അര്‍ജുന്‍ എന്നീ മൂന്ന് വിദ്യാര്‍ഥികളാണ് മരിച്ചത്. വിനോദയാത്രയ്ക്കെത്തിയ സംഘത്തിലെ അഞ്ച് പേര്‍ പാറകുട്ടിപ്പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.

രണ്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കുട്ടികളുട മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

വനിതാ ഡോക്‌ടറെ പീഡിപ്പിച്ച് നഗ്ന ദൃശ്യം പ്രചരിപ്പിച്ചു; നഴ്‌സ് അറസ്റ്റിൽ

കോഴിക്കോട്: ജോലി വാഗ്ദാനം ചെയ്‌ത് യുവ ഡോക്‌ടറെ കേരളത്തിലെത്തിച്ച് പീഡനത്തിനിരയാക്കിയ കേസിൽ നേഴ്‌സ് അറസ്റ്റിൽ. തൃശൂർ സ്വദേശി നിഷാം ബാബുവാണ്(24) അറസ്റ്റിലായത്. 

മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി ജോലി ചെയ്തിരുന്ന യുവതിയാണ് പലവട്ടം പീഡിപ്പിക്കപ്പെട്ടത്. ഇവർ ജോലി ചെയ്യുന്ന ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു നിഷാം. 

കഴിഞ്ഞ വർഷം ഡിസംബര്‍ 30നായിരുന്നു പരാതിക്കാസ്പദമായ സംഭവം. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് യുവതിയുമായി തിരിക്കുകയായിരുന്നു. യാത്രക്കിടെ കോഴിക്കോട് ഹോട്ടലിൽ മുറിയെടുത്ത ശേഷം പീഡിപ്പിക്കുകയായിരുന്നു. 

ഡോക്ടറുടെ ന​ഗ്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പിന്നീട് അഞ്ച് തവണയും പീഡിപ്പിച്ചു. ഹോട്ടലുകളിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെ ഇയാളുടെ ഫോൺ നമ്പർ യുവതി ബ്ലോക്ക് ചെയ്തു. ഇതിൽ പ്രകോപിതനായ പ്രതി യുവതിയുടെ ന​ഗ്നചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു. ഇതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. 

Share it:

Idukki

Post A Comment: