അഗർത്തല: നിയമസഭാ സമ്മേളനം കൂടുന്നതിനിടെ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ ആസ്വദിച്ച ബിജെപി എംഎൽഎ കുടുങ്ങി. ത്രിപുര നിയമ സഭയിലാണ് എംഎൽഎ ജദാബ് ലാൽ നാഥ് അശ്ലീ വീഡിയോ കണ്ടത്.
ബാഗ്‌ബാസ നിയോജക മണ്ഡലത്തിലെ ബിജെപി എംഎൽഎയാണ് ഇയാൾ. സംഭവം ക്യാമറയിൽ പതിഞ്ഞതോടെ സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായി. ഇതോടെ എംഎൽഎക്കെതിരെ പരാതിയുണ്ടായതായിട്ടാണ് റിപ്പോർട്ട്.
2012ൽ കർണാടകയിലെ ബിജെപി സർക്കാരിന്‍റെ കീഴിലുള്ള രണ്ട് മന്ത്രിമാർ നിയമസഭാ നടപടികൾ നടക്കുന്നതിനിടെ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണുന്നത് ക്യാമറയിൽ കുടുങ്ങിയിരുന്നു.
പിന്നീട്, വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ഡാൻസ് പാർട്ടികളെ കുറിച്ച് കൂടുതൽ അറിയുന്നതിനുമാണ്" തങ്ങൾ വീഡിയോ കാണുന്നത് എന്നായിരുന്നു മന്ത്രിമാരിൽ ഒരാൾ പറഞ്ഞത്. ഈ സംഭവത്തിൽ സഹകരണ മന്ത്രി ലക്ഷ്‌മൺ സവാദിയും, വനിതാ ശിശു വികസന മന്ത്രി സിസി പാട്ടീലും ആയിരുന്നു ഉൾപ്പെട്ടത്.
2019ൽ അന്നത്തെ കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ തന്‍റെ മൂന്ന് ഉപമുഖ്യമന്ത്രിമാരിൽ ഒരാളായി ലക്ഷ്‌മൺ സവാദിയെ നിയമിച്ചത് പുതിയ വിവാദത്തിന് കാരണമായിരുന്നു. ലക്ഷ്‌മൺ സവാദിയുടെ നിയമനത്തിനെതിരെ കർണാടക മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയും അദ്ദേഹത്തെ പുറത്താക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപി അധ്യക്ഷൻ അമിത് ഷായോടും ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
അടുത്തിടെ, ബിഹാറിലെ പാറ്റ്‌ന ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമുകളിൽ സ്ഥാപിച്ചിട്ടുള്ള ടിവി സ്‌ക്രീനുകളിൽ, ഏകദേശം മൂന്ന് മിനിറ്റോളം പരസ്യങ്ങൾക്ക് പകരം അശ്ലീല ദൃശ്യം പ്രദർശിപ്പിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു.
Tripura BJP MLA caught watching porn during Assembly session, video goes viral pic.twitter.com/3bLI4ahzPs
— India Today NE (@IndiaTodayNE) March 30, 2023
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: