www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2012) Idukki (1930) Mostreaded (1617) Crime (1490) National (1252) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (143) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

കൊച്ചിയിൽ നടിയെ എംഡിഎംഎയുമായി പിടികൂടിയ സംഭവം; ഒപ്പം താമസിച്ച യുവാവിനായി തിരച്ചിൽ

Share it:



കൊച്ചി: നിരോധിത ലഹരിമരുന്നായ എംഡിഎംഎയുമായി കൊച്ചിയിൽ നടി അറസ്റ്റിൽ. കഴക്കൂട്ടം സ്വദേശിനി അഞ്ജു കൃഷ്ണയാണ് പിടിയിലായത്. എറണാകുളം തൃക്കാക്കരയില്‍ വീട് വാടകയ്ക്കെടുത്തായിരുന്നു ലഹരിവില്‍പന. 56 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

യുവതിയോടൊപ്പം താമസിച്ചിരുന്ന കാസര്‍ഗോഡ് സ്വദേശി ഷമീര്‍ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. സിറ്റി പൊലീസ് കമ്മിഷ്ണറുടെ കീഴിലുള്ള യോദ്ധാവ് സ്‌ക്വാഡ് അംഗങ്ങളുടെ പരിശോധനയിലാണ് യുവതി പിടിയിലായത്.

ഉണിച്ചിറ തോപ്പില്‍ ജംക്ഷനിലെ കെട്ടിടത്തില്‍ പതിവ് പരിശോധനയ്ക്കെത്തിയതായിരുന്നു സംഘം. കെട്ടിടത്തിലെ മൂന്നാം നിലയില്‍ ദമ്പതികളെന്ന വ്യാജേനയാണ് പിടിയിലായ അഞ്ജുവും സുഹൃത്ത് ഷമീറും താമസിച്ചിരുന്നത്. പൊലീസിനെ കണ്ടതോടെ ഓടിയ ഷമീര്‍ മതിലും ചാടിക്കടന്ന് രക്ഷപ്പെട്ടു.

ഇതോടെ സംശയം തോന്നിയ പൊലീസ് നടത്തിയ പരിശോധനയിലാണ് വീട്ടില്‍നിന്ന് എംഡിഎംഎ കണ്ടെടുത്തത്. ബംഗളൂരുവില്‍ നിന്ന് വന്‍തോതില്‍ എത്തിക്കുന്ന ലഹരിവസ്തുക്കള്‍ വീട് വാടകയ്ക്കെടുത്ത് സൂക്ഷിച്ച ശേഷമായിരുന്നു വിതരണം.

നാടകരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അഞ്ജു, കൃഷ്ണ മൂന്നു വര്‍ഷം മുന്‍പാണ് കാസര്‍കോട് സ്വദേശി ഷമീറിനെ പരിചയപ്പെടുന്നത്. ഉണിച്ചിറയിലെ വീട് വാടകയ്ക്കെടുത്തത് ഒരു മാസം മുന്‍പാണ്. രക്ഷപ്പെട്ട ഷമീറിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

നഴ്‌സിങ് വിദ്യാർഥിനിക്ക് പീഡനം; വൈദികൻ അറസ്റ്റിൽ

തിരുവനന്തപുരം: അശ്ലീല വീഡിയോ വിവാദത്തിൽപെട്ട വൈദികൻ അറസ്റ്റിൽ. തമിഴ്നാട്ടിലെ അഴകിയമണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ ലിറ്റില്‍ ഫ്‌ളവര്‍ ഫൊറാന പള്ളി ഇടവകവികാരിയായ കൊല്ലങ്കോട് ഫാത്തിമ നഗര്‍ സ്വദേശി ബെനഡിക്ട് ആന്‍റോ(29)യാണ് അറസ്റ്റിലായത്. 

പ്രാർഥനക്കായി പള്ളിയിലെത്തിയ നഴ്‌സിങ് വിദ്യാർഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ സംഭവത്തിലാണ് അറസ്റ്റ്. ഇയാളും സ്ത്രീകളുമായുള്ള നഗ്ന വീഡിയോകളും ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നാഗര്‍കോവില്‍ പാല്‍പണ്ണയ്ക്ക് സമീപത്തുനിന്ന് തിങ്കളാഴ്ചയാണ് ഇയാളെ പിടികൂടിയത്.

പ്രതിയെ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്ത് വരികയാണ്. നിലവില്‍ തക്കല പ്ലാങ്കാലവിളയില്‍ വൈദികനായി സേവനം അനുഷ്ടിക്കുന്ന ബെനഡിക്ട് ആന്‍റോ പേച്ചിപ്പാറയില്‍ വൈദികനായിരുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇവിടെ പ്രാര്‍ഥനക്കെത്തിയ തന്നെ പീഡിപ്പിച്ചതായി നഴ്‌സിങ് വിദ്യാര്‍ഥിനി നാഗര്‍കോവില്‍ എസ്പി ഓഫിസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിക്കെതിരെ സമാനരീതിയില്‍ വേറെയും പരാതികള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. 

കുറച്ചു ദിവസം മുമ്പ് ഒരു സംഘം ആളുകള്‍ തന്‍റെ വീട്ടിലെത്തി ആക്രമിച്ച് തന്‍റെ ലാപ്ടോപ്പും മൊബൈല്‍ ഫോണും മറ്റും തട്ടിയെടുത്തുവെന്ന് ബെനഡിക്ട് ആന്‍റോ കൊല്ലങ്കോട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഓസ്റ്റിന്‍ ജിനോ എന്ന നിയമ വിദ്യാര്‍ഥിയെ കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തു.

എന്നാല്‍, തന്‍റെ മകനെതിരെ വൈദികന്‍ കള്ളക്കേസ് നല്‍കിയതാണെന്ന് ഓസ്റ്റിന്‍ ജിനോയുടെ അമ്മ മിനി അജിത കന്യാകുമാരി ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കി. ഒപ്പം ആരോപണ വിധേയനായ വികാരിക്ക് പല സ്ത്രീകളുമായുള്ള അവിഹിത ബന്ധം തെളിയിക്കുന്ന ഫോട്ടോകളും വീഡിയോയും ഇവര്‍ ഹാജരാക്കിയിരുന്നു. വികാരിക്കെതിരെ വേറെയും നിരവധി പരാതികള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ കോടതിയില്‍ ഹാജരാക്കും. 

Share it:

Kerala

Post A Comment:

Portable Mini Air Cooler Fan with LED Light