www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1895) Idukki (1830) Mostreaded (1617) Crime (1443) National (1226) Entertainment (847) Viral (441) world (439) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (20) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ഇടുക്കിയിൽ വീട്ടമ്മ ജല സംഭരണയിൽ വീണ് മരിച്ച നിലയിൽ

Share it:



ഇടുക്കി: കൃഷിയിടത്തിലേക്ക് പോയ യുവതിയെ പുരയിടത്തിലെ ജലസംഭരണിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം കമ്പംമെട്ട് ചെന്നാക്കുളം പടിയറമാവ് സുനിലിന്‍റെ ഭാര്യ സുമി (36) ആണ് മരിച്ചത്.  

ശനിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം കൃഷിയിടത്തിലേക്ക് പോയ യുവതി തിരികെ എത്താഞ്ഞതിനെ തുടർന്ന് നടത്തിയ നടത്തിയ തെരച്ചിലിലാണ് ജലസംഭരണിയിൽ മൃതദേഹം കണ്ടെത്തിയത്. വളരെ വലിയ അളവിൽ ജലം സംഭരിക്കുന്ന ടാങ്കാണ് ഇത്. അപകടത്തിന്‍റെ കാരണം എന്താണെന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കുവാൻ 

കഴിയൂവെന്ന് കമ്പംമെട്ട് സി.ഐ അനിൽകുമാർ പറഞ്ഞു. വളരെ വലിയ അളവിൽ ജലം ഉണ്ടായിരുന്നതിനാൽ  ജലം പുറത്തേക്ക് പമ്പ് ചെയ്‌ത് മാറ്റിയതിനുശേഷമാണ് മൃതദേഹം പുറത്തെടുത്തത്. കോട്ടയം മെഡിക്കൽ കോളെജിൽ 

പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം  ബന്ധുക്കൾക്ക് വിട്ടു നൽകും. കമ്പംമെട്ട് പൊലീസ് അസ്വാഭാവിക മരണത്തിന്  കേസെടുത്തു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ


Share it:

Idukki

Post A Comment: