www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭൂ നിയമ ഭേതഗതി; ഏപ്രിൽ മൂന്നിന് ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ

Share it:


ഇടുക്കി: ഭൂനിയമ ഭേദഗതി ഓർഡിനൻസ് ഇറക്കണമെന്നാവശ്യപ്പെട്ടും യുഡിഎഫ് ജനവഞ്ചനക്കുമെതിരെ ഏപ്രിൽ മൂന്നിന് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്‌ത് എൽഡിഎഫ്.  

രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ഭൂനിയമഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിക്കാരിക്കാൻ യുഡിഎഫ് നടത്തിയ ഗൂഡാലോചന ജനങ്ങൾ തിരിച്ചറിയണം.  

ഈ നിയമസഭാസമ്മേളനത്തിൽ ബില്ലവതരിപ്പിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പരിസ്ഥിതിവാദിയായ വി.ഡി സതീശന്‍റെ നേതൃത്വത്തിൽ തയ്യാറാക്കിയ പദ്ധതി നിയമസഭക്കകത്ത് നടപ്പാക്കി ഭൂനിയമഭേദഗതി ബില്ല് അട്ടിമറിക്കുയാണ് കോൺഗ്രസ് ചെയ്തത്. 

യുഡിഎഫ് ഭരണകാലത്ത് ബഫർസോൺ 12 കിലോമീറ്റർ ആക്കണമെന്ന് വി.ഡി സതീശനും ടി.എൻ പ്രതാപനും എ. ഷംസുദീനും നേതൃത്വം നൽകിയ നിയമസഭാ കമ്മിറ്റികൾ ശുപാർശ ചെയ്തിരുന്നു. ഇടുക്കി ജില്ലയിലെ ഏലമല പ്രദേശത്തെ കുറിച്ചും ഹരിത എം.എൽഎമാർ എന്നറിയപ്പെട്ടിരുന്ന കോൺഗ്രസ് നേതാക്കൾക്ക് ഒരേനിലപാടായിരുന്നു. സിഎച്ച്ആർ വനമാണെന്നു നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. 

സിഎച്ച്ആർ പൂർണമായും റവന്യൂ ഭൂമിയാണെന്ന നിലപാടാണ് എൽഡിഎഫ് എക്കാലവും സ്വീകരിച്ചിട്ടുള്ളത്. പട്ടയം ലഭിച്ച ഭൂമിയിൽ കൃഷിയും വീടുവച്ച് താമസവും മാത്രമാണ് അനുവദിക്കാവു എന്ന നിലപാടാണ് കോൺഗ്രസ് നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും പലഘട്ടത്തിലും പറഞ്ഞിട്ടുളളത്.

നിയമസഭയെ ബന്ദിയാക്കി ദിവസങ്ങളോളം സഭയെ സ്തംപിപ്പിച്ച് ഭൂനിയമഭേദഗതി ബില്ല് അവതരിപ്പിക്കാൻ സ്പീക്കറുടെ ഓഫീസിനെപോലും ആക്രമിച്ച യുഡിഎഫിന്‍റെ ജനവഞ്ചന ഹർത്താലിലൂടെ തുറന്നുകാട്ടുമെന്നും നേതാക്കൾ പറഞ്ഞു. 

നിയമസഭയിൽ ബില്ലവതരണം നടന്നില്ലെങ്കിലും ഓർഡിനൻസിലൂടെ നിയമഭേദഗതി നടപ്പാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടാണ് ഹർത്താൽ. ഇനിയും കർഷകരുടെ ആവശ്യം നീട്ടികൊണ്ടുപോകരുത്. ഹർത്താലിനോട് ജില്ലയിലെ മുഴുവൻ ജനങ്ങളും സഹകരിക്കണമെന്ന് എൽഡിഎഫ് നേതാക്കളായ കെ.കെ ശിവരാമൻ, സി.വി വർഗീസ് കെ. സലീംകുമാർ, ജോസ് പാലത്തിനാൽ, അഡ്വ. കെ.ടി മൈക്കിൾ, സി.എം അസീസ് റോയി, സിബി മൂലേപറമ്പിൽ, പോൾസൺ കെ.എൻ മാത്യു. ജോണി ചെരുവുപറമ്പിൽ, എം.എ ജോസഫ് എന്നിവർ അഭ്യർത്ഥിച്ചു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a


Share it:

Idukki

Mostreaded

Post A Comment: