www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സിൽക്ക് സ്‌മിതയുടെ മരണത്തിന് പോലും പോയില്ല; കാരണം വെളിപ്പെടുത്തി നടി ഷക്കീല

Share it:

shakeela


കൊച്ചി: മാദക സൗന്ദര്യം കൊണ്ട് സിനിമാ പ്രേമികളെ കൈയിലെടുത്ത നടിമാരാണ് ഷക്കീലയും സിൽക്ക് സ്മിതയും. എന്നാൽ ഇരുവരും തമ്മിലുള്ള സ്വകാര്യ ബന്ധം അത്ര നല്ലതായിരുന്നില്ലെന്ന വെളിപ്പെടുത്തലാണ് നടി ഷക്കീല നടത്തുന്നത്. 

ഒരു ചാനൽ പരിപാടിയിൽ പങ്കെടുക്കവെയാണ് ഷക്കീലയുടെ തുറന്ന് പറച്ചിൽ. സില്‍ക്കുമായി തനിക്ക് നല്ല ബന്ധം ഉണ്ടാക്കാനായില്ലെന്ന് ഷക്കീല പറഞ്ഞു. സില്‍ക്ക് സ്മിത മരിച്ചപ്പോള്‍ പോലും താന്‍ കാണാന്‍ പോയില്ലെന്നും അവരോട് ദേഷ്യമുണ്ടായിരുന്നുവന്നും ഷക്കീല പറയുന്നു.

ഷക്കീലയുടെ വാക്കുകള്‍ ഇങ്ങനെ "സില്‍ക്ക് സ്മിതയുമായി എനിക്ക് ഒരു നല്ല ബന്ധമുണ്ടാക്കാനായില്ല. കാരണം അവര്‍ ആരോടും അധികം സംസാരിക്കില്ല. എനിക്ക് വേണമെങ്കില്‍ കള്ളം പറയാം, ഞാനും അവരും വളരെ ക്ലോസായിരുന്നുവെന്ന്. അവര്‍ മരിച്ചു പോയല്ലോ. പക്ഷെ യാഥാര്‍ത്ഥ്യം അതല്ല. 

ഞാന്‍ ഹായ് പറഞ്ഞാല്‍ പോലും മുഖം തിരിക്കുമായിരുന്നു. രാവിലെ ഗുഡ് മോണിങ് ചേച്ചിയെന്ന് പറഞ്ഞാലും മുഖം തിരിക്കും. അവരുടെ സ്വഭാവം അങ്ങനെയാണ്.

മരിച്ചപ്പോള്‍ പോലും ഞാന്‍ കാണാന്‍ പോയില്ലായിരുന്നു. കാരണം എനിക്ക് അവരോട് ദേഷ്യമുണ്ടായിരുന്നു. ഒരു ഷോട്ടില്‍ എന്നെ കരണത്തടിക്കുന്നുണ്ടായിരുന്നു. പക്ഷെ അവര്‍ ശരിക്കും അടിച്ചു. 

നാണക്കേട് തോന്നി ഞാന്‍ കരഞ്ഞു. അപമാനഭാരം മൂലം ഇനി അവിടേക്ക് അഭിനയിക്കാന്‍ വരില്ലെന്ന് ഞാന്‍ പറഞ്ഞു. അവര്‍ എന്താ വലിയ മിനിസ്റ്റര്‍ ആണോ എന്നെ അടിക്കാന്‍ എന്നാണ് ഞാന്‍ ഡാഡിയോടും സംവിധായകനോടും ചോദിച്ചത്'- ഷക്കീല പറയുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

നിയമസഭയിൽ അശ്ലീല വീഡിയോ; ബിജെപി എംഎൽഎ കുടുങ്ങി

അഗർത്തല: നിയമസഭാ സമ്മേളനം കൂടുന്നതിനിടെ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ ആസ്വദിച്ച ബിജെപി എംഎൽഎ കുടുങ്ങി. ത്രിപുര നിയമ സഭയിലാണ് എംഎൽഎ ജദാബ് ലാൽ നാഥ് അശ്ലീ വീഡിയോ കണ്ടത്.

ബാഗ്‌ബാസ നിയോജക മണ്ഡലത്തിലെ ബിജെപി എംഎൽഎയാണ് ഇയാൾ. സംഭവം ക്യാമറയിൽ പതിഞ്ഞതോടെ സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായി. ഇതോടെ എംഎൽഎക്കെതിരെ പരാതിയുണ്ടായതായിട്ടാണ് റിപ്പോർട്ട്. 

2012ൽ കർണാടകയിലെ ബിജെപി സർക്കാരിന്‍റെ കീഴിലുള്ള രണ്ട് മന്ത്രിമാർ നിയമസഭാ നടപടികൾ നടക്കുന്നതിനിടെ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണുന്നത് ക്യാമറയിൽ കുടുങ്ങിയിരുന്നു. 

പിന്നീട്, വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ഡാൻസ് പാർട്ടികളെ കുറിച്ച് കൂടുതൽ അറിയുന്നതിനുമാണ്" തങ്ങൾ വീഡിയോ കാണുന്നത് എന്നായിരുന്നു മന്ത്രിമാരിൽ ഒരാൾ പറഞ്ഞത്. ഈ സംഭവത്തിൽ സഹകരണ മന്ത്രി ലക്ഷ്‌മൺ സവാദിയും, വനിതാ ശിശു വികസന മന്ത്രി സിസി പാട്ടീലും ആയിരുന്നു ഉൾപ്പെട്ടത്.

2019ൽ അന്നത്തെ കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ തന്‍റെ മൂന്ന് ഉപമുഖ്യമന്ത്രിമാരിൽ ഒരാളായി ലക്ഷ്‌മൺ സവാദിയെ നിയമിച്ചത് പുതിയ വിവാദത്തിന് കാരണമായിരുന്നു. ലക്ഷ്‌മൺ സവാദിയുടെ നിയമനത്തിനെതിരെ കർണാടക മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയും അദ്ദേഹത്തെ പുറത്താക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപി അധ്യക്ഷൻ അമിത് ഷായോടും ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

അടുത്തിടെ, ബിഹാറിലെ പാറ്റ്‌ന ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമുകളിൽ സ്ഥാപിച്ചിട്ടുള്ള ടിവി സ്‌ക്രീനുകളിൽ, ഏകദേശം മൂന്ന് മിനിറ്റോളം പരസ്യങ്ങൾക്ക് പകരം അശ്ലീല ദൃശ്യം പ്രദർശിപ്പിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു.


Share it:

Entertainment

Post A Comment: