www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1904) Idukki (1832) Mostreaded (1617) Crime (1445) National (1226) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

കാഞ്ചിയാർ കൊലപാതം; ബിജേഷ് പക്കാ സൈക്കോ

Share it:


കട്ടപ്പന: കാഞ്ചിയാർ പേഴുംകണ്ടത്ത് യുവ അധ്യാപികയെ കൊലപ്പെടുത്തി പുതപ്പിൽ പൊതിഞ്ഞ് കട്ടിലിനടിയിൽ ഒളിപ്പിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ബിജേഷ് പക്കാ സൈക്കോയെന്ന് വിവരം. 

ദുർഗന്ധം വമിക്കുന്ന മൃതദേഹം ഒളിപ്പിച്ച വീട്ടിൽ നാല് രാത്രികളിൽ കഴിഞ്ഞ ഇയാൾ യാതൊരു ഭാവ ഭേദവുമില്ലാതെയാണ് ബന്ധുക്കളോടും നാട്ടുകാരോടും പൊലീസിനോടും പോലും പെരുമാറിയത്.
ചൊവ്വാഴ്ച്ചയാണ് വട്ടമുകളേല്‍ ബിജേഷിന്‍റെ ഭാര്യ പി.ജെ. വത്സമ്മ (അനുമോള്‍-27)യെ വീടിനുള്ളിലെ കട്ടിലിനടിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.  

അനുമോളെ കൊലപ്പെടുത്തിയ ശേഷം ബിജേഷ് നാടു വിടുകയാണെന്നാണ് പൊലീസ് കരുതുന്നത്. ബിജേഷിനെ കണ്ടെത്തിയാൽ മാത്രമേ കൊലപാതകം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാകു. 
ഇതിനിടെ അനുമോളെ ബിജേഷ് കൊലപ്പെടുത്തിയത് കട്ടിലിൽ കിടക്കുമ്പോഴാണെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. 

മൃതദേഹം ഒളിപ്പിച്ച കട്ടിലിൽ നിന്നും അനുമോളുടേതെന്ന് കരുതുന്ന രക്ത സാമ്പിളുകളും ഫൊറൻസിക് വിഭാഗം കണ്ടെടുത്തു. ഇത് പരിശോധനക്കായി അയച്ചിട്ടുണ്ട്. 

കൊലപാതക ശേഷം ഞായറാഴ്ച്ച ബിജേഷ് ബീവറേജിൽ കണ്ടു മുട്ടിയ സുഹൃത്തിന് 5000 രൂപക്ക് വിറ്റ അനുമോളുടെ ഫോണും പൊലീസ് കണ്ടെത്തി. ഈ ഫോണിൽ ബിജേഷിനെതിരായ നിർണായക തെളിവുകൾ ഉള്ളതായിട്ടാണ് വിവരം.
 
സംഭവത്തിന് ശേഷം ഒളിവില്‍ പോയ ബിജേഷിനായി പൊലീസ് സംസ്ഥാനകത്തും പുറത്തും അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ഒളിവില്‍ പോയ പ്രതിയുടെ നീക്കങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍  പൊലീസിന് ലഭിച്ചതായാണ് സൂചന. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

Share it:

Idukki

Mostreaded

Post A Comment: