കൊച്ചി: ബൈക്ക് തടി ലോറിക്ക് പിന്നില്‍ ഇടിച്ച് യുവാവ് മരിച്ചു. മൂവാറ്റുപുഴ പേഴയ്ക്കാപ്പള്ളിയില്‍ പുലര്‍ച്ചെ നാലിനായിരുന്നു അപകടം. തൊടുപുഴ കുന്നം സ്വദേശി മുഹമ്മദ് നബീലാണ് മരിച്ചത്.
പേഴക്കാപ്പള്ളി പള്ളിച്ചിറങ്ങര ഭാഗത്താണ് അപകടം നടന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുന്നം നടയ്ക്കല്‍ റഷീദിന്‍റെ മകനാണ്. ഷെമിയാണ് മാതാവ്. നിഹാല്‍ സഹോദരനാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
Post A Comment: