www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പണത്തിന് ആവശ്യം; നവജാത ശിശുവിനെ അമ്മ ഒരു ലക്ഷം രൂപയ്ക്ക് വിറ്റു

Share it:



റാഞ്ചി: നവജാത ശിശുവിനെ മാതാവ് ഒരു ലക്ഷം രൂപയ്ക്ക് വിറ്റു. തിങ്കളാഴ്ചയാണ് സദര്‍ ആശുപത്രിയില്‍ യുവതിയായ ആശാദേവി കുഞ്ഞിന് ജന്മം നല്‍കിയത്. പണത്തിനായി ആരോഗ്യ പ്രവർത്തകയുടെ സഹായത്തോടെ കുഞ്ഞിനെ വിൽപ്പന നടത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

യുവതിയുടെ കൈയില്‍ നിന്ന് പണം പൊലീസ് കണ്ടെടുത്തു. പ്രസവിച്ച് മണിക്കൂറുക്കള്‍ക്കകം ആരെയും അറിയിക്കാതെ യുവതി ആശുപത്രിയില്‍ നിന്ന് പോകുകയും കുഞ്ഞിനെ വില്‍ക്കുകയുമായിരുന്നു. നഴ്സുമാരും മറ്റ് ആശുപത്രി ജീവനക്കാരും രംഗത്തെത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.  

പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആശാദേവിയുടെ വീട്ടില്‍ നിന്ന് പൊലീസ് ഒരുലക്ഷം രൂപ കണ്ടെടുത്തു. യുവതിയുടെ ഭര്‍ത്താവ് ദിവസ വേതനക്കാരാനാണ്. ആരോഗ്യപ്രവര്‍ത്തകയുടെ സഹായത്തോടെയാണ് താന്‍ കുഞ്ഞിനെ വിറ്റതെന്നാണ് ആശാദേവി പറയുന്നത്.

അരോഗ്യപ്രവര്‍ത്തകയുടെ സഹോദരന് കുഞ്ഞ് ഇല്ലെന്നും കുഞ്ഞിനെ നല്‍കിയാല്‍ ഒരു ലക്ഷം രൂപ നല്‍കാമെന്നും അവര്‍ അറിയിച്ചു. അതിന്‍റെ അടിസ്ഥാനത്തില്‍ രാത്രി ആശുപത്രി കാമ്പസിലെത്തിയ ആള്‍ക്ക് കുട്ടിയെ കൈമാറുകയായിരുന്നെന്നാണ് യുവതി പറയുന്നത്. എന്നാല്‍ യുവതി കള്ളം പറയുകയാണെന്നാണ് ആരോഗ്യപ്രവര്‍ത്തകയുടെ വാദം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

കട്ടപ്പനയിലെ അധ്യാപികയുടെ കൊലപാതകം; ഭർത്താവിനായി തിരച്ചിൽ

ഇടുക്കി:  അധ്യാപികയെ വീടിനുള്ളിലെ കിടപ്പ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതം. കട്ടപ്പന കാഞ്ചിയാര്‍ പേഴുംകണ്ടം വട്ടമുകളേല്‍ വിജേഷിന്‍റെ ഭാര്യ പി.ജെ. വത്സമ്മ (അനിമോള്‍-27) ആണ് മരിച്ചത്.

ഒളിവിൽ പോയ വിജേഷിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇയാളുടെ മൊബൈൽ ടവർ ലൊക്കേഷൻ കുമളിയാണ് കാണിക്കുന്നത്. തമിഴ്നാട്ടിലേക്ക് കടന്നു കളയാനുള്ള സാധ്യതയാണ് പൊലീസ് പരിശോധിക്കുന്നത്. ഇതിനിടെ മേപ്പാറയിൽ വിജേഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെന്ന തരത്തിൽ പ്രചരിച്ച വാർത്ത വ്യാജമാണെന്ന് പൊലീസ് പറഞ്ഞു. 

വത്സമ്മയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ് മോർട്ടത്തിനായി മാറ്റി. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. അഴുകി തുടങ്ങിയതിനാൽ പോസ്റ്റ് മോർട്ടത്തിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകു എന്ന് പൊലീസ് വ്യക്തമാക്കി. 

ചൊവ്വാഴ്ച്ച വൈകിട്ട് ആറിനാണ് വത്സമ്മയുടെ മൃതദേഹം വീടിനുള്ളിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്. പിന്നാലെ ഭർത്താവ് ബിജേഷിനെ കാണാതാകുകയായിരുന്നു. വത്സമ്മയെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന പ്രാഥമിക നിഗമനത്തിൽ തന്നെയാണ് പൊലീസ്. ഇടുക്കി സബ്കളക്ടർ അരുൺ എസ്. നായരുടെ സാന്നിധ്യത്തിലാണ് ഇൻക്വസ്റ്റ് പൂർത്തിയാക്കിയത്. ഡോഗ് സ്ക്വാഡും ഫോറൻസിക്ക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. 


Share it:

National

Post A Comment: