www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1753) Idukki (1725) Mostreaded (1608) Crime (1356) National (1180) Entertainment (824) Viral (417) world (415) Video (350) Health (196) mollywood (160) Gallery (159) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (10) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കിട്ടിയ കോടികൾ തീർന്നു; കൈയിലുള്ളത് 10 ലക്ഷം മാത്രമെന്ന് അനന്തു

Share it:



കൊച്ചി: പാതിവില തട്ടിപ്പിലൂടെ കിട്ടിയ കോടികൾ ചിലവഴിച്ചു തീർന്നുവെന്ന് മുഖ്യപ്രതി അനന്തു കൃഷ്ണൻ. ഇനി പത്ത് ലക്ഷം രൂപ മാത്രമാണ് അക്കൗണ്ടിൽ ബാക്കിയുള്ളത്. ശേഷിക്കുന്ന തുക വാദ്ഗാനം ചെയ്‌ത ഉപകരണങ്ങൾ വാങ്ങുന്നതിനും പലർക്കും കൊടുക്കുന്നതിനുമായി ചിലവാക്കിയെന്നും അനന്തു പൊലീസിനു മൊഴി നൽകി.

അനന്തുവിന്‍റെ കൃഷ്ണന്‍റെ കുറ്റസമ്മതം മൊഴി ഉള്‍പ്പെടെ ചേര്‍ത്ത് പൊലീസ് റിപ്പോര്‍ട്ട് തയ്യാറാക്കും. കസ്റ്റഡി കാലാവധി കഴിയുന്നതോടെ ഇയാളെ ഇന്ന് മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കും. 

പാതിവില പദ്ധതി ആശയം സായിഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ഫൗണ്ടര്‍ ആൻഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദ കുമാറിന്‍റേതാണെന്നും അനന്തു പൊലീസിന് മൊഴി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ ആനന്ദ കുമാറിന്‍റെ അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. 

അനന്ദു കൃഷ്ണന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി വിശദമായ റിപ്പോര്‍ട്ട് സഹിതം അനന്തുവിനെ ഇന്ന് പൊലീസ് മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കും. 

അനന്തു നല്‍കിയ മൊഴിയിലെ ആധികാരികത പരിശോധിക്കാന്‍ ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരെയും വിളിച്ചുവരുത്തിയിട്ടുണ്ട്. ഇവരെ ഒരുമിച്ചിരുത്തി വിവരങ്ങള്‍ തേടിയാവും അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുക. 

വിവിധ രാഷ്ട്രീയ കക്ഷികള്‍ക്ക് തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ലക്ഷങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് അനന്തു പറഞ്ഞെങ്കിലും നേതാക്കളുടെ പേര് വിവരങ്ങള്‍ കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. 

അനന്തുവിന്‍റെ പണമിടപാട് സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും ബാങ്കുകളോട് വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മൂവാറ്റുപുഴ പൊലീസ് അറിയിച്ചു. അഞ്ച് ദിവസം കസ്റ്റഡിയില്‍ ഉണ്ടായിരുന്ന അനന്തുവിനെ വിവിധ ഇടങ്ങളില്‍ എത്തിച്ച് തെളിവ ശേഖരണം നടത്തിയിരുന്നു.  

Join Our Whats App group

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd


Share it:

Kerala

Post A Comment: