ഇടുക്കി: ഉപ്പുതറ വളകോട്ടിൽ പുലിയെയും കുട്ടികളെയും കണ്ടതായി നാട്ടുകാർ. വള കോട് സെന്‍റ് ജോർജ് ദേവാലയത്തിനു പിന്നിലുള്ള കുറ്റിക്കാട്ടിലാണ് ആദ്യംപുലിയെ കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു.
സ്വകാര്യ റിസോർട്ടിലെ തൊഴിലാളി ഞായറാഴ്ച്ചയും ഇന്ന് വൈകിട്ട് രണ്ട് വീട്ടമ്മമാരും പുലിയെ കണ്ടതായി പറയുന്നു. സ്ഥലത്ത് വനം വകുപ്പ് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
വളകോട് ടൗണിന് സമീപത്തായി 50 മീറ്റർ ദൂരത്തായാണ് പുലിയുടെ സാന്നിധ്യം ഉണ്ടായതായി പറയുന്നത്. ഇവിടെ പണി പൂർത്തിയായി വരുന്ന റിസോർട്ടിന് എതിർ വശത്തുള്ള കുറ്റിക്കാട് വെട്ടിത്തെളിക്കുന്നതിനിടയിൽ റിസോർട്ടിലെ തൊഴിലാളി ആസാം സ്വദേശി ആകാശാണ് ആദ്യം പുലിയെയും മൂന്ന് കുട്ടികളെയും കാണുന്നത്.
നെടുംവര വീട്ടിൽ റോസമ്മ വീടിന് മുകളിലെ പയറിന് വെള്ളം ഒഴിക്കാൻ ചെന്നപ്പോളാണ് പുലിയെയും കുട്ടികളെയും കണ്ടത്. ഭയന്ന് തിരിച്ചോടി ബഹളം വെച്ചപ്പോൾ സമീപവാസിയായ സോണിയ ഓടിയെത്തി അവരും പുലിയെ കണ്ടുവെന്ന് പറയുന്നു. അതേസമയം പൂച്ചപ്പുലിയാകാനാണ് സാധ്യതയെന്ന് വനം വകുപ്പ് അധികൃതർ പറയുന്നു.
Join Our Whats App group
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
Post A Comment: