ഷിയോപൂർ: വിവാഹ വേദിയിലേക്ക് കുതിരപ്പുറത്തെത്തിയ വരൻ കുഴഞ്ഞു വീണു മരിച്ചു. മധ്യപ്രദേശിലെ ഷിയോപൂരിലാണ് സംഭവമുണ്ടായിരിക്കുന്നത്. എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി വിവാഹത്തിന്‍റെ അവസാന നിമിഷത്തിലായിരുന്നു അപ്രതീക്ഷിതമായി 26കാരനായ വരന്‍റെ വിയോഗം.
വിവാഹ വേദിയിലേക്ക് ഘോഷയാത്രയോടെയാണ് വരനെ എത്തിച്ചത്. വളരെ ആവേശത്തോടെയാണ് വരൻ ഘോഷയാത്രയിൽ പങ്കെടുത്തത്. ഇതിനിടയില്‍, അദ്ദേഹത്തിന്‍റെ ആരോഗ്യനില പെട്ടെന്ന് വഷളാകാന്‍ തുടങ്ങി. ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസിലായില്ല, എന്നാല്‍ വളരെ പെട്ടെന്ന് വരന് ബോധം നഷ്ടപ്പെട്ടു.
കുതിരപ്പുറത്തു നിന്ന് താഴെയിറക്കി ജില്ലാ ആശുപത്രിയിലേക്കാണ് വരൻ പ്രദീപിനെ കൊണ്ടുപോയത്. എന്നാല്‍ ആശുപത്രിയിലെത്തിയ ഉടന്‍ തന്നെ പ്രദീപ് മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് ഡോക്‌ടർമാർ പറയുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂ.
Join Our Whats App group
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
Post A Comment: