നിരവധി സംസ്കാരങ്ങളും ആചാരങ്ങളും നിലനിൽക്കുന്ന നാടാണ് നമ്മുടേത്. ഇന്ത്യയിൽ തന്നെ വിവിധ മേഖലകളിലെ വ്യത്യസ്തങ്ങളായ ആചാരങ്ങൾ പലപ്പോഴും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.
ഇത്തരത്തിൽ ഒരു വിവാഹ ആചാര വാർത്ത അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. വിവാഹ ശേഷം ഒരാഴ്ച്ചയോളം വധു വസ്ത്രം ധരിക്കില്ലത്രേ. ഹിമാചൽ പ്രദേശിലെ മണികരൺ താഴ്വരയിലുള്ള പിനി ഗ്രാമത്തിലാണ് വിചിത്രമായ ആ ആചാരം ഇന്നും നടന്നു പോരുന്നത്.
വിവാഹ ശേഷമുള്ള ആദ്യ ആഴ്ച്ചയിലാണ് ഈ ആചാരം നടക്കുന്നത്. പക്ഷേ ഈ സമയത്ത് വധുവും വരനും പരസ്പരം കാണാൻ അനുവദിക്കില്ല. വധു നഗ്നയായി കഴിയുമ്പോൾ വരൻ മറ്റൊരിടത്ത് സമാനമായ ചില ആചാരങ്ങൾ അനുഷ്‌ഠിക്കേണ്ടതുണ്ട്.
വിവാഹ ശേഷം ആദ്യ ആഴ്ച്ച വരനു മദ്യം തൊടാൻ പാടില്ല. ഇത്തരത്തിലുള്ള ആചാരങ്ങൾ ദമ്പതികൾക്ക് വലിയ ഭാഗ്യം കൊണ്ടുവരുമെന്നാണ് ഇവർ വിശ്വസിക്കുന്നത്.
മൺസൂൺ മാസമായ സാവനിൽ പിനി ഗ്രാമത്തിൽ സമാനമായി ചില ആചാരങ്ങൾ അനുഷ്‌ഠിക്കാറുണ്ട്. ഈ മാസത്തിലെ ആദ്യ അഞ്ചു ദിവസം ഗ്രാമത്തിലെ സ്ത്രീകൾ ഒരു വസ്ത്രവും ധരിക്കാറില്ല. ഈ സമയത്ത് സ്ത്രീകൾ ചിരിക്കാനും പാടില്ല.
പുരുഷൻമാരുടെ മുമ്പിൽ വരാതെ സ്ത്രീകൾ ഈ സമയത്ത് വീടിനുള്ളിൽ തന്നെ കഴിച്ചുകൂട്ടുകയാണ് ചെയ്യുന്നത്. പട്ടാസ് എന്നു പേരുള്ള കമ്പിളി വസ്ത്രം കൊണ്ട് സ്വകാര്യ ഭാഗം മാത്രം മറച്ചാണ് ഇവർ ഈ സമയത്ത് കഴിച്ചുകൂട്ടുന്നത്.
Join Our Whats App group
Post A Comment: