സ്രാവിനൊപ്പം സെൽഫിക്ക് ശ്രമിച്ചസ്ത്രീയുടെ കൈകൾ കടിച്ചെടുത്ത് സ്രാവ്. കനേഡിയൻ വിനോദ സഞ്ചാരികൾക്ക് നേരെയാണ് കടലിൽ സ്രാവിന്‍റെ ആക്രമണം ഉണ്ടായത്.
നോര്‍ത്ത് അറ്റ്‌ലാന്‍റിക് കടലില്‍ ക്യൂബയ്ക്കും ഹെയ്ത്തി ഡൊമനിക്കന്‍ റിപ്പബ്ലിക്കുകള്‍ക്കും സമീപത്തായുള്ള ബ്രിട്ടീഷ് അധീനതയിലുള്ള ചെറു ദ്വീപായ ടര്‍ക്കസ് ആന്‍റ് കൈക്കോസിലെ കടല്‍ത്തീരത്ത് വിശ്രമിക്കാന്‍ എത്തിയതായിരുന്നു വിനോദ സഞ്ചാരികൾ.
തീരത്ത് നിന്ന് ഏതാനും മീറ്റര്‍ അകലെ സെന്‍ട്രല്‍ പ്രൊവിഡന്‍സിയേല്‍സിലെ തോംസണ്‍സ് കോവ് ബീച്ചിന് സമീപം വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്നാണ് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
55 വയസ്സുള്ള സ്ത്രീ സ്രാവുമായി അടുത്തിടപഴകാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്രാവിനോടൊപ്പം ഫോട്ടോയെടുക്കാനുള്ള സ്ത്രീയുടെ ശ്രമമാണ് ആക്രമണത്തില്‍ അവസാനിച്ചത്. സ്രാവ് ഇവരുടെ ഇരു കൈകളും കടിച്ചെടുക്കുകയായിരുന്നു.
സംഭവ സമയത്ത് കടല്‍ത്തീരത്ത് ഇവരുടെ കുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും ഇവരെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. കൈകള്‍ മുറിഞ്ഞതിനെ തുടര്‍ന്നുണ്ടായ അമിത രക്തസ്രാവം തടയാന്‍ ബീച്ചിലുണ്ടായിരുന്ന മറ്റ് വിനോദ സഞ്ചാരികള്‍ ഇവരെ സഹായിച്ചു. ആക്രമണത്തിന് ശേഷവും സ്രാവ് ആഴക്കടലിലേക്ക് പോകാതെ അവിടെത്തന്നെ ഉണ്ടായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
സ്രാവിന്‍റെ ഇനം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സ്രാവിന് ആറടിയോളം നീളമുണ്ടെന്ന് അധികൃതര്‍ കണക്കാക്കുന്നു. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി ചെഷയര്‍ ഹാള്‍ മെഡിക്കല്‍ സെന്‍ററിലേക്ക് മാറ്റി. കൂടുതല്‍ പരിചരണത്തിനായി കാനഡയിലേക്ക് തിരികെ പോകാനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്.
സ്ത്രീയുടെ ഇരു കൈതണ്ടകളും പൂര്‍ണമായും നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവരുടെ തുടയിലും സ്രാവിന്‍റെ കടി ഏറ്റിട്ടുണ്ട്. ആക്രമണ സമയത്ത് സ്ത്രീയുടെ ഭര്‍ത്താവ് സ്രാവിനെ വിരട്ടിയോടിക്കാന്‍ ശ്രമം നടത്തിയപ്പോഴാണ് അത് പിന്‍വാങ്ങിയത് എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
Join Our Whats App group
Post A Comment: