കോഴിക്കോട്: പടക്കം പൊട്ടിച്ചതിനെ തുടർന്ന് കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ആന ഇടഞ്ഞതിനെ തുടർന്ന് മൂന്ന് പേർ മരിച്ചു. കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, കൊയിലാണ്ടി സ്വദേശി രാജന്‍ എന്നിവരാണ് മരിച്ചത്.
22 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്. ധനജ്ഞയന്‍, ഗോകുല്‍ എന്നീ ആനകളാണ് ഇടഞ്ഞത്. ഇടഞ്ഞ ആന തൊട്ടുമുന്നിലുണ്ടായിരുന്ന ആനയെ കുത്തി.
തുടര്‍ന്ന് രണ്ട് ആനകളും വിരണ്ടോടുകയായിരുന്നു. ആന വിരണ്ടോടിയപ്പോള്‍ അടുത്തുണ്ടായിരുന്ന ആളുകളും ചിതറിയോടി. തിക്കിലും തിരക്കിലും പെട്ടാണ് ആളുകള്‍ക്ക് പരുക്കേറ്റിരിക്കുന്നത്. മുക്കാല്‍ മണിക്കൂര്‍ നേരത്തെ ശ്രമത്തിനൊടുവിലാണ് ആനകളെ തളച്ചത്. അതുവരെ രണ്ട് ആനകളും ക്ഷേത്ര പരിസരത്ത് ഭീതി പരത്തി ഓടുകയായിരുന്നു.
ബാലുശ്ശേരി ധനഞ്ജയന്‍ എന്ന ആന ആണിടഞ്ഞത്. ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ഗോകുല്‍ എന്ന ആനയെ ആണ് കുത്തിയത്. ഇടഞ്ഞ ആനകള്‍ ഓടിക്കയറിയത് തൊട്ടടുത്തുള്ള കെട്ടിടത്തിനുള്ളിലേക്കായിരുന്നു.
കെട്ടിടം തകര്‍ന്ന് വീണാണ് മൂന്ന് പേര്‍ മരിച്ചത്. ആയിരത്തില്‍ അധികം ആളുകള്‍ ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നു. ആന ഇടയുന്നതിന് മുമ്പ് പടക്കം പൊട്ടിയിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
Join Our Whats App group
Post A Comment: