തൃശൂർ: ലഹരിക്ക് അടിമയായ മകൻ അമ്മയുടെ കഴുത്തറുത്തു. കൊടുങ്ങല്ലൂർ അഴീക്കോടിൽ മരപ്പാലത്തിന് സമീപം ഊമന്തറ അഴുവേലിക്കകത്ത് ജലീലിന്‍റെ ഭാര്യ സീനത്തിനെ(53)യാണ് മകൻ മുഹമ്മദ് (24) ആക്രമിച്ചത്.
അതീവ ഗുരുതരാവസ്ഥയിലായ വീട്ടമ്മയെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മദിനെ കൊടുങ്ങല്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. ലഹരിക്കടിമയായ മുഹമ്മദ് സീനത്തിനെ ആക്രമിക്കുകയായിരുന്നു. മൂന്ന് വര്‍ഷം മുന്‍പ് മുഹമ്മദ് തന്‍റെ പിതാവ് ജലീലിനെയും ആക്രമിച്ചിരുന്നു.
Join Our Whats App group
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
Post A Comment: