ചെന്നൈ: പത്താം ക്ലാസ് വിദ്യാർഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച 17 കാരൻ പിടിയിൽ. തമിഴ്നാട്ടിലെ കൃഷ്ണപുരത്താണ് സംഭവം നടന്നത്. ഇസ്റ്റഗ്രാമിൽ പരിചയപ്പെട്ട ആൺ സുഹൃത്താണ് പെൺകുട്ടിയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചത്.
കഴുത്തിൽ ഒന്നിലധികം മുറിവുകളേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടിയെ വീട്ടിൽ നിന്നും വിളിച്ചു വരുത്തിയ 17 കാരൻ കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
പെൺകുട്ടിയുടെ12 ഗ്രാം സ്വർണമാലയും ഇയാൾ കവർന്നെടുത്തു. പരുക്കേറ്റെങ്കിലും പെണ്‍കുട്ടി രക്ഷപ്പെട്ട് വീട്ടിലെത്തിയപ്പോള്‍, ഞെട്ടിപ്പോയ മാതാപിതാക്കള്‍ അവളെ ദിണ്ടിഗല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു.
പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയെത്തുടര്‍ന്ന് ബാലവിദുത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളുടെ മൂന്ന് സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Join Our Whats App group
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
Post A Comment: