ഇടുക്കി: മദ്യപിച്ചു ലക്കുകെട്ടതോടെ നടുറോഡിൽ കാർ നിർത്തി ഉറങ്ങിയ ബെവ്‌കോ ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച്ച രാവിലെ കട്ടപ്പന നഗരത്തിലായിരുന്നു സംഭവം.
കട്ടപ്പന ബെവ് കോ ജീവനക്കാരനായ പാറക്കടവ് സ്വദേശിയാണ് കാർ അലക്ഷ്യമായി റോഡിൽ പാർക്ക് ചെയ്‌ത ശേഷം ഉറങ്ങിയത്. റോഡിൽ കാർ കിടന്നതോടെ ഇതുവഴിയുള്ള ഗതാഗതം മുടങ്ങി.
ആളുകൾ ചില്ലിൽ തട്ടി വിളിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് എഴുന്നേറ്റില്ല. സമയം പിന്നിടുന്തോറും നിരവധി വാഹനങ്ങളാണ് കുടുക്കിൽപെട്ടത്. ഇതിനിടെ കെഎസ്ആർടിസി ബസും കാറിൽ തട്ടി.
ഏറെ നേരത്തിനു ശേഷം ഉറക്കം എഴുന്നേറ്റെങ്കിലും യുവാവ് അപ്പോഴും മദ്യലഹരിയിലായിരുന്നു. പിന്നീട് മറ്റൊരാൾ കാർ റോഡരികിലേക്ക് മാറ്റി പാർക്ക് ചെയ്‌തു. പിന്നീട് സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മദ്യലഹരിയിൽ ഉറങ്ങി പോയതാണെന്നാണ് യുവാവിന്‍റെ മൊഴി.
Join Our Whats App group
Post A Comment: