ഇടുക്കി: കെഎസ്ആർടിസിയുടെ ഏറ്റവും പുതിയ സംരംഭമായ മൂന്നാറിലെ റോയൽ വ്യൂ ഡബിൾ ഡക്കർ ബസിന്‍റെ ചില്ല് തകർന്നു. കഴിഞ്ഞ ദിവസം അറ്റകുറ്റപ്പണികൾക്കായി വർക്ക് ഷോപ്പിലേക്ക് കയറ്റുന്നതിനിടെയാണ് വാഹനത്തിന്‍റെ ചില്ല് തകർന്നത്.
ജീവനക്കാരുടെ അശ്രദ്ധമൂലമാണ് ചില്ല് തകര്‍ന്നതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ വിശദീകരിച്ചു. സംഭവത്തില്‍ ഗതാഗത മന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ചില്ല് ഇന്നുതന്നെ മാറ്റുമെന്നു കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. ബസിന്‍റെ മുകളില്‍ നിലയിലെ മുന്‍ഭാഗത്തെ ചില്ലാണിപ്പോള്‍ തകര്‍ന്നത്.
ഫെബ്രുവരി എട്ടിനാണ് ഏറെ ആഘോഷപൂര്‍വം വിനോദ സഞ്ചാരികള്‍ക്കായി കെഎസ്ആര്‍ടിസി റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസിന്‍റെ സര്‍വീസ് ആരംഭിച്ചത്. ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറാണ് ഉദ്ഘാടനം ചെയ്തത്.
Join Our Whats App group
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
Post A Comment: