ഭാര്യയുടെ വസ്ത്രധാരണത്തിന്‍റെ പേരിൽ റാപ്പർ കാനി വെസ്റ്റ് ഗ്രാമി അവാർഡ് പരിപാടിയിൽ നിന്നും പുറത്താക്കിയതായി റിപ്പോർട്ട്. ഭാര്യയെ നഗ്നയാക്കി എത്തിയതാണ് പുറത്താക്കലിനു പിന്നിലെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
2025 ലെ ഗ്രാമി അവാര്‍ഡുകളില്‍ നിന്നാണ് റാപ്പര്‍ കാനി വെസ്റ്റും ഭാര്യയും മോഡലുമായ ബിയാങ്ക സെന്‍സോറിയും പുറത്താക്കപ്പെട്ടത്. കോം അരീനയില്‍ നടന്ന 67-ാമത് ഗ്രാമി അവാര്‍ഡുകളില്‍ ബിയാങ്ക എത്തിയത് നഗ്നയായിട്ടായിരുന്നു.
റെഡ് കാര്‍പെറ്റില്‍ നടന്നതിന് തൊട്ടുപിന്നാലെയാണ് ഇവർ പുറത്താക്കപ്പെട്ടത്. നീളമുള്ള കറുത്ത രോമക്കുപ്പായം ധരിച്ചാണ് ബിയാങ്ക എത്തിയത്. അതിനടിയില്‍ നേര്‍ത്തതും ഇറുകിയതുമായ വസ്ത്രം അവര്‍ അഴിച്ചുമാറ്റി. സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.
എന്‍റര്‍ടൈന്‍മെന്‍റ് ടുനൈറ്റ് പ്രകാരം, കാനിയും ബിയാങ്കയും അവാര്‍ഡ് ഷോയില്‍ ക്ഷണിക്കപ്പെടാതെയാണ് എത്തിയതെന്നാണ് വിവരം. കാര്‍ണിവല്‍ എന്ന ചിത്രത്തിലെ ടൈ ഡോളഐനുമായി സഹകരിച്ചതിന് കാനി വെസ്റ്റിനെ മികച്ച റാപ്പ് ഗാനത്തിനുള്ള നോമിനേഷന്‍ നേടിയിരുന്നു. നോമിനേഷന്‍ ലഭിച്ചിട്ടും, അദ്ദേഹത്തെയും ബിയാങ്കയെയും പരിപാടിയില്‍ നിന്ന് ഔദ്യോഗികമായി ഒഴിവാക്കിയിട്ടുണ്ടോ എന്ന് വ്യക്തമല്ല.
Join Our Whats App group
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
Post A Comment: