കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് പവന് 640 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 64,480 രൂപയിലെത്തി. ഗ്രാമിന് 80 രൂപ ഉയര്‍ന്ന് 8060 ആയി. ഫെബ്രുവരിയില്‍ മാത്രം 2520 രൂപയാണ് പവന് വര്‍ധിച്ചത്.
കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്നു മുന്നേറുന്ന പവന്‍ അടുത്ത സൈക്കോളജിക്കല്‍ മാര്‍ക്ക് ആയ 65,000ല്‍ അതിവേഗം എത്തുമെന്നാണ് വിപണി വൃത്തങ്ങളുടെ പ്രവചനം.
അമേരിക്കൻ പ്രസിഡന്‍റായി ഡൊണാൾഡ് ട്രംപ് ചുമതലയേറ്റതിനെ തുടർന്ന് വിപണിയിലുണ്ടായ ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നതെന്നാണ് വിവരം. ധനവിപണിയിലെ അനശ്ചിതത്വത്തെ തുടർന്ന് പലരും സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കാണുന്നതും വില ഉയരാൻ കാരണമായിട്ടുണ്ട്.
Join Our Whats App group
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
Post A Comment: