ഇടുക്കി: പനിബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഇടുക്കി അയ്യപ്പൻകോവിൽ കിഴക്കേമാട്ടുക്കട്ട ഒറ്റപ്ലാക്കൽ (ഈന്തനച്ചാലിൽ) അജിയുടെ മകൾ അലീന (20)യാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ പനി ബാധിച്ച് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നില വഷളായതിനെ തുടർന്ന് വ്യാഴാഴ്ച രാവിലെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ട് ആറോടെ മരണം സംഭവിച്ചു.
ജാൻസിയാണ് അമ്മ. സഹോദരൻ ജസ്റ്റിൻ (അക്കു ). സംസ്കാരം ശനിയാഴ്ച മൂന്നിന് മേരികുളം സെന്‍റ് ജോർജ് പള്ളി സെമിത്തേരിയിൽ.
Join Our Whats App group

Post A Comment: