റായ്‌പൂർ: മദ്യലഹരിയിൽ റഷ്യൻ യുവതിയെ മടിയിലിരുത്തി യുവാവ് ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ച് മൂന്ന് പേർക്ക് ഗുരുതര പരുക്ക്. ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്‌പൂരിലാണ് സംഭവം നടന്നത്.
മൂന്ന് യുവാക്കൾ സഞ്ചരിച്ച കാറിലേക്കാണ് അമിത വേഗതയിലെത്തിയ കാർ ഇടിച്ചു കയറിയത്. അപകടത്തിൽ യുവാക്കൾക്ക് ഗുരുതര പരുക്കേൽക്കുകയായിരുന്നു. ഇതിനിടെ ലഹരിയിലായിരുന്ന റഷ്യൻ യുവതി പൊലീസിനു നേരെ തട്ടിക്കേറുന്നതടക്കമുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുണ്ട്.
പരുക്കേറ്റവരെ മേക്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പൊലീസ് കാർ ഓടിച്ചിരുന്ന അഭിഭാഷകനായ യുവാവിനെയും റഷ്യന്‍ പെണ്‍കുട്ടിയെയും കസ്റ്റഡിയിലെടുത്തു. ഉദ്യോഗസ്ഥര്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
Join Our Whats App group
Post A Comment: