പാരീസ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ക്രൂരമായി ലൈംഗിക ചൂഷണത്തിനു വിധേയനാക്കി വന്ന മുൻ ശസ്ത്രക്രിയാ വിദഗ്ദനെതിരെ വിചാരണ തുടങ്ങുന്നു. 74 കാരനായ ജോയൽ ലെ സ്കോർനെക്കിനെതിരെയാണ് വിചാരണ തുടങ്ങുന്നത്.
300 ഓളം പേരാണ് പീഡനത്തിനിരയായത്. ഇതിൽ 256 പേരും 15 വയസിനു താഴെയുള്ളവരാണ്. അയൽവീട്ടിലെ ആറ് വയസുകാരിയും മരുമകളും വരെ പീഡനത്തിരയായവരിൽ പെടുന്നു.
70 വയസുള്ള സ്ത്രീയും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. കാൽ നൂറ്റാണ്ടോളം ഇയാൾ നിരവധി പേരെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കേസ്. ഇയാളുടെ ഇരകളില്‍ ഇപ്പോഴും ഭൂരിഭാഗം കുട്ടികളും അബോധാവസ്ഥയില്‍ തുടരുകയാണ്. നാല് മാസം നീളുന്ന വിചാരണയിൽ ഇരകളാക്കപ്പെട്ടവർ തുറന്ന കോടതിയിലും അടഞ്ഞ കോടതിയിലും മൊഴി നൽകും.
1989 നും 2014 നും ഇടയില്‍ പടിഞ്ഞാറന്‍ ഫ്രാന്‍സില്‍ പന്ത്രണ്ടോളം ആശുപത്രികളില്‍ ജോലി ചെയ്ത് വരവെയാണ് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്. 111 ബലാത്സംഗങ്ങള്‍ക്കും 189 ലൈംഗികാതിക്രമങ്ങള്‍ക്കും ചേര്‍ന്നാണ് ഇയാള്‍ വിചാരണ നേരിടുന്നത്.
പ്രതിയുടെ അയല്‍ പക്കത്ത് താമസിച്ചിരുന്ന ആറ് വയസുകാരിയായ പെണ്‍കുട്ടയുമായി ബന്ധപ്പെട്ട് പീഢന പരാതി ലഭിച്ചപ്പോഴാണ് 2017-ല്‍ പ്രതിക്കെതിരെ അധികൃതര്‍ അന്വേഷണം ആരംഭിച്ചത്.
പ്രാഥമിക അന്വേഷണത്തില്‍, 1990 കളില്‍ അദ്ദേഹത്തിന്‍റെ മരുമക്കള്‍ക്കും, നാല് വയസുള്ള ഒരു പെണ്‍കുട്ടിക്കും നേരെയുള്ള ആക്രമണങ്ങള്‍ കണ്ടെത്തി.
2020 ഡിസംബറില്‍ ഈ കുറ്റകൃത്യങ്ങള്‍ക്ക് അദ്ദേഹത്തെ 15 വര്‍ഷം തടവിന് വിട്ടു. ജോണ്‍സാക്കിലെ ലെ പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പന്ത്രണ്ടോളം സെക്‌സ് ടോയ്‌സും 300,000 അശ്ലീല ചിത്രങ്ങളും കണ്ടെത്തിയിരുന്നു.
Join Our Whats App group
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
Post A Comment: