ഇടുക്കി: മോട്ടോർ ഓണാക്കുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീണ ഗൃഹനാഥൻ മരിച്ചു. ചക്കുപള്ളം മേരിമാതാ സ്കൂളിന് സമീപം ഇടത്തറയിൽ ഷാജി എബ്രഹാം (57) ആണ് മരിച്ചത്.
രാവിലെ എട്ടോടെയായിരുന്നു സംഭവം. മോട്ടോർ ഓണാക്കാൻ പോയ ഷാജി അബദ്ധത്തിൽ കുളത്തിൽ വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്. ഷാജിയെ ഏറെ നേരമായിട്ടും കാണാതായതിനെ തുടര്‍ന്ന് ഭാര്യ അനേഷിച്ചെത്തിയപ്പോള്‍ കുളക്കരയില്‍ ചെരിപ്പ് കണ്ടെത്തുകയും പൊലിസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
കാല്‍വഴുതി വീണതാണെന്നാണ് പ്രാഥമിക നിഗമനം. കട്ടപ്പനയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി മൃതദ്ദേഹം പുറത്തെടുത്തു. കുമളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം ശനി രാവിലെ 11 ന് കുങ്കിരിപെട്ടി സെന്‍റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളിയില്‍. ഭാര്യ: ലിസി. മക്കള്‍: ആത്മയ, അല്‍ജോ.
Join Our Whats App group
Post A Comment: