ഫരീദാബാദ്: പണം മോഷ്‌ടിച്ചതിനു വഴക്കു പറഞ്ഞ പിതാവിനെ 14 കാരൻ തീ കൊളുത്തി കൊലപ്പെടുത്തി. ഫരീദാബാദിലെ അജയ് നഗറിലാണ് സംഭവം. മുഹമ്മദ് അലി (55)യാണ് കൊല്ലപ്പെട്ടത്.
ഇയാളുടെ മകൻ പോക്കറ്റിൽ നിന്നും പണം മോഷ്ടിച്ചതിന് വഴക്കു പറഞ്ഞിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയത്. അച്ഛനെ തീകൊളുത്തിയതിനു ശേഷം മുറി പുറത്തുനിന്ന് ലോക്ക് ചെയ്യുകയായിരുന്നു.
റിയാസുദ്ധീന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള മുറിയിലാണ് അലീമും മകനും കഴിഞ്ഞിരുന്നത്. അലീമിന്‍റെ ഭാര്യ നേരത്തെ മരിച്ചു. മറ്റു മക്കള്‍ വിവാഹത്തിനു ശേഷം മാറിത്താമസിക്കുകയാണ്.
അലീമിന്‍റെ നിലവിളി കേട്ട് പുലര്‍ച്ചെ രണ്ടു മണിക്ക് വീട്ടുടമയായ റിയാസുദ്ധീന്‍ ഓടിയെത്തുകയായിരുന്നു. ടെറസില്‍ കൂടെ മുറിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ സാധിച്ചില്ല. വാതില്‍ അടച്ച നിലയിലായിരുന്നു. അയല്‍വാസിയുടെ സഹായത്തോടെ അകത്തേക്ക് കടന്നപ്പോള്‍ അലീമിനെ മുറിയില്‍ പൂട്ടിയിട്ട നിലയിലാണ് കണ്ടത്.
വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴേക്കും ഗുരുതരമായി പൊള്ളലേറ്റ അലീം മരണത്തിന് കീഴടങ്ങി. റിയാസുദ്ധീനെ കണ്ടതോടെ അലീമിന്‍റെ മകന്‍ ഓടി രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
Join Our Whats App group
Post A Comment: