കുർള: ഭാര്യയോടുള്ള ദേഷ്യത്തിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊലപ്പെടുത്തി പിതാവ്. മഹാരാഷ്ട്രയിലെ കുർളയിലാണ് സംഭവം നടന്നത്. പര്‍വേസ് സിദ്ദിഖി എന്ന 33 കാരനാണ് മകളെ നിലത്തെറിഞ്ഞ് കൊന്നത്. കുര്‍ളയിലെ വിനോബ ഭാവെ നഗര്‍ സ്വദേശിയാണ് ഇയാള്‍.
ആഫിയ എന്ന പിഞ്ചുകുഞ്ഞാണ് കൊല്ലപ്പെട്ടത്. മാതാപിതാക്കളും രണ്ട് അനിയന്‍മാരും ഭാര്യയും മൂന്ന് പെണ്‍മക്കളുമുള്ള കുടുംബത്തിലാണ് അതിക്രമം നടന്നത്. 33കാരന് അഞ്ചും രണ്ടും വയസ് പ്രായമുള്ള രണ്ട് പെണ്‍മക്കള്‍ കൂടിയുണ്ട്.
ഭക്ഷണം കഴിക്കാതിരുന്നതിന് ഭാര്യ മൂത്ത കുട്ടികളെ വഴക്ക് പറഞ്ഞതാണ് പ്രകോപനത്തിനു കാരണമായത്. അക്രമം നടക്കുന്ന സമയത്ത് 33കാരന്‍റെ മാതാപിതാക്കള്‍ വീട്ടിലെ ഹാളിലും ഭാര്യ മൂത്ത കുട്ടികള്‍ക്കൊപ്പം കിടപ്പുമുറിയിലുമായിരുന്നു ഉണ്ടായിരുന്നത്.
ഹാളിലെ തറയിലേക്ക് മാതാപിതാക്കളുടെ മുന്നിലേക്കാണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഇയാള്‍ വലിച്ചെറിഞ്ഞത്. ഇതിന് പിന്നാലെ ഇയാള്‍ വീട്ടില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. കുടുംബാംഗങ്ങള്‍ ചേര്‍ന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിന് പിന്നാലെയാണ് 33കാരന്‍റെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയത്.
Join Our Whats App group
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
ഈട്ടിത്തോപ്പിലൽ കാർ മറിഞ്ഞ് വീട്ടമ്മ മരിച്ചു
ഇടുക്കി: ഈട്ടിത്തോപ്പിൽ കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. കാറ്റാടിക്കവല പ്ലാമൂട്ടിൽ മേരി എബ്രഹാം ആണ് മരിച്ചത്. നാല് പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അപകടം. മേരി എബ്രഹാമും കുടുംബവും ഈട്ടിത്തോപ്പിലെ ഇവരുടെ പഴയ വീട്ടിൽ പോയി മടങ്ങുന്ന വഴിയിൽ അപകടം സംഭവിക്കുകയായിരുന്നു.
മകൻ ഷിന്‍റോ, ഭാര്യ, മക്കൾ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. ഇറക്കത്തിൽ നിയന്ത്രണം വിട്ട കാർ 100 അടി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. മേരി എബ്രഹാം സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഷിന്‍റോയുടെ ഒരു മകനാണ് ഗുരുതര പരുക്കേറ്റിരിക്കുന്നത്.
Post A Comment: