കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഇന്നലെ നേരിയ തോതിൽ ഇടിവ് രേഖപ്പെടുത്തിയെങ്കിലും ഇന്ന് വീണ്ടും വില ഉയരുകയായിരുന്നു. 62,000 രൂപയ്ക്ക് മുകളിലാണ് സ്വർണവില.
7,705 രൂപയായിരുന്ന ഒരു ഗ്രാം 105 രൂപ വർധിച്ച് 7,810 രൂപയിലെത്തി. ഇതോടെ 61,640 രൂപയായിരുന്ന ഒരു പവന്‍ സ്വര്‍ണം 62,480 രൂപയിലാണ് ഇന്ന് വ്യാപാരം ആരംഭിക്കുന്നത്. 840 രൂപയുടെ വർധനവാണ് 22 കാരറ്റ് സ്വര്‍ണത്തില്‍ ഉണ്ടായത്.
രാജ്യാന്തര വിപണിയിലും സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിക്കുകയാണ്. പവന് 2025 തുടക്കത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ 4500 രൂപയിലേറെ മാസം അവസാനിക്കുമ്പോള്‍ കൂടിയിട്ടുണ്ട്.
ഫെബ്രുവരി മാസത്തെ സ്വര്‍ണവില (പവനില്‍)
ഫെബ്രുവരി 01: 61,960
ഫെബ്രുവരി 02: 61,960
ഫെബ്രുവരി 03: 61,640
ഫെബ്രുവരി 04: 62,480
Join Our Whats App group
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
Post A Comment: