തിരുവനന്തപുരം: സഹോദരി പേന നൽകാതിരുന്നതിന്‍റെ മനോവിഷമത്തിൽ നാലാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി. തിരുവനന്തപുരം വെള്ളനാടാണ് സംഭവം നടന്നിരിക്കുന്നത്.
ഇളയ സഹോദരിയുമായി കളിക്കുന്നതിനിടെ വീട്ടിലെ ശുചിമുറിയിൽ കയറി വാതിലടച്ച കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവ സമയത്ത് കുട്ടികളെ കൂടാതെ മുത്തച്ഛൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
കുട്ടികൾ തമ്മിൽ പേനയ്ക്ക് വേണ്ടി തർക്കം നടന്നിരുന്നതായി പൊലീസ് പറഞ്ഞു. കുട്ടിയുടെ അമ്മ സമീപത്തെ ക്ഷേത്രത്തിൽ പോയിരിക്കുകയായിരുന്നു. അമ്മ തിരികെയെത്തിയപ്പോഴാണ് ഷാളിൽ തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടത്. ആര്യനാട് പൊലീസ് മേൽനടപടി സ്വീകരിച്ചു.
Join Our Whats App group
Post A Comment: