www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അനാഥത്വം മറയാക്കി വിവാഹ തട്ടിപ്പ്; യുവാവ് അറസ്റ്റിൽ

Share it:



പത്തനംതിട്ട: നാല് സ്ത്രീകളെ വിവാഹം കഴിച്ച യുവാവ് അറസ്റ്റിൽ. കാസർകോഡ് വെള്ളരിക്കുണ്ട് സ്വദേശി കോന്നി പ്രമാടം പുളിമുക്ക് തേജസ് ഫ്ളാറ്റിൽ താമസിക്കുന്ന ദീപു ഫിലിപ്പ് (36) ആണ് യുവതികളുടെ പരാതിയിൽ അറസ്റ്റിലായത്.

രണ്ടാം ഭാര്യയും നാലാം ഭാര്യയും തമ്മിലുള്ള ഫെയ്‌സ് ബുക്ക് സൗഹൃദമാണ് യുവാവിന് തിരിച്ചടിയായത്. അനാഥനാണെന്നും ജീവിതം ഒറ്റപ്പെട്ടതാണെന്നും വിവാഹം കഴിച്ചാൽ ഒറ്റപ്പെടൽ മാറുമെന്നും പറഞ്ഞാണ് ഇയാൾ വിവാഹതട്ടിപ്പിന് ഇറങ്ങിയത്. നിരവധി സ്ത്രീകളെ ഇതേ വിഷയം പറഞ്ഞ് സമീപിക്കുകയായിരുന്നു. ഒറ്റപ്പെടലിന്‍റെ കഥകേട്ട് സങ്കടപ്പെടുന്ന സ്ത്രീകൾ വിവാഹത്തിന് സമ്മതിക്കും. 

വിവാഹം കഴിഞ്ഞാൽ കുറച്ചുനാൾ ഒപ്പം താമസിച്ച് ലൈംഗിക ആവശ്യങ്ങൾ കഴിഞ്ഞാൽ മുങ്ങുന്നതായിരുന്നു പതിവ്. പിന്നീട് അടുത്ത ഇരയെ കണ്ടെത്തും. പത്ത് വർഷം മുമ്പാണ് ഇയാൾ തട്ടിപ്പിന് തുടക്കമിട്ടത്.

കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിനിയായ യുവതിയാണ് ആദ്യം ഇരയാക്കപ്പെട്ടത്. ഈ ബന്ധത്തിൽ രണ്ട് കുട്ടികളുണ്ട്. തുടർന്ന് സ്വർണbവുgം പണവും കൈക്കലാക്കി ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് മുങ്ങി. 

ഏതാനും കാലങ്ങൾക്ക് ശേഷം കാസർകോട് തന്നെ മറ്റൊരു യുവതിയുമായി തമിഴ്നാട്ടിലേക്ക് കടന്നു. കുറേ കാലം ഒരുമിച്ചു ജീവിച്ച ശേഷം യുവതിയെ ഉപേക്ഷിച്ച് കടന്നു. 

പിന്നീട് എറണാകുളത്തെത്തിയ പ്രതി ഇവിടെ മറ്റൊരു സ്ത്രീയുമായി ബന്ധം സ്ഥാപിച്ചു. ഇവരോടൊപ്പം കഴിഞ്ഞു വരവെ ഫെയ്‌സ് ബുക്കിലൂടെ ആലപ്പുഴ സ്വദേശിനിയുമായി ബന്ധം സ്ഥാപിച്ചു. വിവാഹ മോചിതയായിരുന്ന ഇവരെ ആർത്തുങ്കലിൽ വച്ച് വിവാഹം കഴിച്ചു. ഇതിനിടെ രണ്ടാം ഭാര്യ നിലവിലെ ഭാര്യയായ ആലപ്പുഴ സ്വദേശിനിയുമായി ഫെയ്സ് ബുക്ക് സൗഹൃദത്തിലായി. 

ഫെയ്‌സ് ബുക്കിൽ യുവതിക്കൊപ്പം സ്വന്തം ഭർത്താവിനെ കണ്ടതോടെയാണ് കള്ളി പുറത്തായത്. ഇതോടെയാണ് ദീപുവിന്‍റെ വിവാഹ തട്ടിപ്പ് വിഷയം പുറത്തു വരുന്നത്. 

ആലപ്പുഴ സ്വദേശിനിക്ക് മുമ്പുണ്ടായ ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ ഇൻഷുറൻസ് തുകയായ മൂന്നര ലക്ഷം രൂപ കിട്ടിയതോടെ തന്നോടുള്ള താൽപര്യം കുറഞ്ഞതായി തോന്നിത്തുടങ്ങിയിരുന്നു. ഇതോടെ ഇവർ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തു. പ്രതിയെ റിമാന്‍റ് ചെയ്‌തു. 

Join Our Whats App group

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd


Share it:

Kerala

Post A Comment: