മോഡലിങ്ങിൽ തന്‍റേതായ മേൽവിലാസം ഒരുക്കിയ നടിയാണ് മാളവിക മോഹനൻ. വെള്ളച്ചാട്ടത്തിന്‍റെ പശ്ചാത്തലത്തിൽ ചുവപ്പ് വസ്ത്രമണിഞ്ഞ് നടി നടത്തിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സൈബർ ലോകത്ത് ശ്രദ്ധ നേടുന്നത്. നടി തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
ഛായാഗ്രാഹകൻ കെ.യു മോഹനന്‍റെ മകളായ മാളവിക പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. ചുവപ്പ് ഫ്ളെയേഡ് സ്കർട്ടും സ്ട്രെച്ചബിൾ ബൗസുമാണ് വേഷം. ഡീപ്പ് നെക്കുള്ള ബ്ലൗസിന് ഹാഫ് സ്ലീവാണ് നൽകിയിരിക്കുന്നത്.
ഗോൾഡൺ ലോങ് ചെയിൻ ആഭരണമായി അണിഞ്ഞിട്ടുണ്ട്. കഴുത്ത് മുതൽ അരക്കെട്ട് വരെ നീളുന്ന രീതിയിലാണ് ചെയിൻ ഡിസൈൻ ചെയ്‌തിരിക്കുന്നത്. ഗ്ലാമർ വേഷത്തിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. എഐ ഉപയോഗിച്ച് നിർമിച്ച ചിത്രമെന്നാണ് പലരും നൽകിയിരിക്കുന്ന കമന്‍റ്.
മോഹൻലാൽ ചിത്രമായ ഹൃദയപൂർവമാണ് മാളവികയുടെ അടുത്ത ചിത്രം. പ്രഭാസിന്‍റെ രാജാ സാബ്, കാർത്തിയുടെ സർദാർ ടു എന്നിവയാണ് മറ്റു പ്രൊജക്റ്റുകൾ.
Join Our Whats App group
Post A Comment: