മുംബൈ: വാട്‌സാപ്പിലൂടെയും മറ്റും അപരിചിതരായ സ്ത്രീകൾക്ക് രാത്രി സമയങ്ങളിൽ കാണാൻ കൊള്ളാം, സുന്ദരിയാണ്, വിവാഹിതയാണോ തുടങ്ങിയ സന്ദേശങ്ങൾ അയക്കുന്നത് അവരുടെ മാന്യതയെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് മുംബൈ സെഷൻസ് കോടതി.
മുൻ മുൻസിപ്പൽ അംഗമായ സ്ത്രീയ്ക്ക് വാട്‌സാപ്പിൽ അശ്ലീല ചിത്രങ്ങൾ അടങ്ങുന്ന സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി. കേസിൽ കീഴ് കോടതി വിധിച്ച ശിക്ഷയുമായി ബന്ധപ്പെട്ട വാദമാണ് സെഷൻസ് കോടതിയിൽ നടന്നത്.
രാത്രി 11നും 12.30നും ഇടയിൽ അയച്ച സന്ദേശങ്ങളിൽ പരാതിക്കാരിയുടെ ബാഹ്യ സൗന്ദര്യത്തെ കുറിച്ചും വിവാഹാവസ്ഥയെ കുറിച്ചും തുടർച്ചയായി ഇയാൾ ചോദിച്ചിരുന്നു.
പരാതിക്കാരായും യുവാവും തമ്മിൽ മറ്റു ബന്ധങ്ങളൊന്നും ഇല്ലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. 2016ലാണ് സംഭവം നടന്നത്. സന്ദേശം അയച്ച യുവാവിനെ കീഴ് കോടതി മൂന്ന് മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു.
എന്നാൽ ഇത് രാഷ്ട്രീയ പകപോക്കലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാൾ സെഷൻസ് കോടതിയെ സമീപിച്ചത്. എന്നാൽ തെളിവുകളുടെ അഭാവത്തിൽ സെഷൻസ് കോടതിയും ഇയാളുടെ വാദം തള്ളി.
Join Our Whats App group
Post A Comment: