തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച കൂട്ടക്കൊല നടത്തിയത് രണ്ട് മണിക്കൂറിനിടെയെന്ന് പൊലീസ്. പെരുമല സ്വദേശി അഫാൻ (23) ആണ് പെൺ സുഹൃത്തിനെയും സഹോദരനെയും അടക്കം അഞ്ച് പേരെ വെട്ടിക്കൊലപ്പെടുത്തിയത്. രണ്ട് മണിക്കൂറിനിടെ മൂന്ന് വീടുകളിലായി ആറ് പേരെയാണ് യുവാവ് വെട്ടി വീഴ്‌ത്തിയത്. ഇതിൽ അഞ്ച് പേർ മരിച്ചതായും ഒരാൾ ചികിത്സയിലാണെന്നും പൊലീസ് വ്യക്തമാക്കി.
ഇന്നു വൈകിട്ടാണ് സംഭവം നടന്നത്. കൊലപാതകങ്ങൾക്ക് ശേഷം പ്രതി പൊലീസിൽ കീഴടങ്ങുകയായിരുന്നു. സഹോദരനും ഒൻപതാം ക്ലാസ് വിദ്യാർഥിയുമായ അഫ്സാൻ, ബന്ധുക്കളായ ലത്തീഫ്, ഷാഹിദ, പ്രതിയുടെ പെൺ സുഹൃത്ത് എന്നിവരുൾപ്പെടെയാണ് കൊല്ലപ്പെട്ടത്. അമ്മയെയും പെൺ സുഹൃത്തിനെയുമാണ് ഇയാൾ ആദ്യം വെട്ടിയത്.
അഫാന്‍റെ അമ്മ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. കുടുംബ പ്രശ്നമാണ് ആക്രമണത്തിനു കാരണമെന്നാണ് കരുതുന്നത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പലയിടങ്ങളിലും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രതി മയക്കുമരുന്നിന് അടിമയാണെന്ന വിവരവും പൊലീസ് പുറത്തു വിട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് പെൺ സുഹൃത്തിനെ പ്രതി വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നത്. രാവിലെ വീട്ടിൽ നിന്നും ട്യൂഷനു പോയ പെൺകുട്ടി പിന്നീട് വീട്ടിലേക്ക് വന്നിരുന്നില്ല.
Join Our Whats App group
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
Post A Comment: