ഇടുക്കി: കുമളി ചോറ്റുപാറയിലും ഏലപ്പാറക്ക് സമീപം ചിന്നാറിലുമുണ്ടായ വാഹനാപകടങ്ങളിൽ മൂന്ന് പേർക്ക് പരുക്ക്. ചോറ്റുപാറയിൽ ചൊവ്വ രാവിലെ ഒൻപതിനായിരുന്നു അപകടം. ബസും കാറും കൂട്ടിയിടിച്ച് തൊടുപുഴ മുതലക്കേടം കാര്യാമറ്റം കെ.എം. സുബൈര്‍(46), അമിന്‍ ഫൈസല്‍ (14) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
കുമളിയില്‍ നിന്ന് ഏലപ്പാറക്കു പോവുകയായിരുന്ന ബസും തൊടുപുഴയില്‍ നിന്ന് വരികയായിരുന്ന കാറും തമ്മിലാണ് കുട്ടിയിടിച്ചത്. പരുക്കേറ്റവരെ അറുപത്തിയാറാം മൈല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതില്‍ നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ അമീന്‍ ഫൈസലിനെ പാലാ മാര്‍ സ്ലീവാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറില്‍ ഒരു കുടുംബത്തിലെ നാല് പേരായിരുന്നു ഉണ്ടായിരുന്നത്. സുബൈര്‍ പെരിയാര്‍ ഈസ്റ്റ് ഡിവിഷനന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റാണ്.
അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ അരമണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ ബസ് ജീവനക്കാരും നാട്ടുകാര്യം പങ്കെടുത്തു. കുമളി പൊലിസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
Also Read: രണ്ടാം ഭാര്യ നാലാം ഭാര്യയുടെ ഫെയ്‌സ് ബുക്ക് ഫ്രണ്ട്.... കല്യാണത്തട്ടിപ്പ് പൊളിഞ്ഞത് ഇങ്ങനെ
ഏലപ്പാറ ചിന്നാറിൽ ബസും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്കേറ്റു. വാഴൂരില്‍ നിന്നും ഏലപ്പാറ ചിന്നാറ്റിലുള്ള ബന്ധുവീട്ടില്‍ പോയി മടങ്ങി കുട്ടിക്കാനം ഭാഗത്തേയ്ക്ക് പോകുയായിരുന്ന കാറും കോട്ടയത്തുനിന്നും കട്ടപ്പനയ്ക്ക് വന്ന ബസും തമ്മില്‍ ഒന്നാം മൈലിന് സമിപം കൂട്ടിയിടിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നാലിനാണ് അപകടം. കാര്‍ ഡ്രൈവര്‍ക്ക് ഗുരുതര പരുക്കുണ്ട്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
Join Our Whats App group
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
അഞ്ചാം ക്ലാസുകാരിയെ 16 കാരൻ പീഡിപ്പിച്ചു
അടൂർ: അയൽവാസിയായ അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ വായ പൊത്തിപ്പിടിച്ച് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 16 കാരനും ബന്ധുവായ 19 കാരനും പിടിയിൽ. പത്തനംതിട്ട അടൂരിലാണ് നടുക്കുന്ന സംഭവമുണ്ടായത്.
ഞായറാഴ്ച്ച വൈകിട്ട് അഞ്ചോടെ വീടിനു സമീപത്തായിരുന്നു സംഭവം. കൂട്ടുകാരികൾക്കൊപ്പം കടയിൽ പോയതായിരുന്നു പെൺകുട്ടി. ഈ സമയത്ത് വഴിയില്‍ കാത്തു നിന്ന 16 കാരൻ കുട്ടിയെ ബലമായി വായ പൊത്തിപിടിച്ച് വലിച്ചിഴച്ച് കാടു നിറഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന കൂട്ടുകാരികളെ 19 കാരൻ തടഞ്ഞു വച്ചു. കാട്ടിനുള്ളിൽ വച്ച് 16 കാരൻ കുട്ടിയെ പീഡിപ്പിച്ചു. തുടർന്ന് 19 കാരനും കുട്ടിയെ പീഡനത്തിനിരയാക്കി. എറണാകുളം സ്വദേശിയാണ് 19 കാരൻ. അടൂരിൽ ബന്ധുവീട്ടിലെ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു. പീഡന ശേഷം എറണാകുളത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് തന്ത്രപരമായി കടുക്കുകയായിരുന്നു.
ചോദ്യം ചെയ്യല്‍ ഇരുവരും കുറ്റം നിഷേധിച്ചു. എന്നാല്‍, വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായിയെന്ന് വ്യക്തമായി. അടൂര്‍ ഡിവൈഎസ്പിയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈല്‍ ബോര്‍ഡിന് മുമ്പാകെയും 19കാരനെ മജിസ്‌ട്രേറ്റിന് മുമ്പാകെയും ഹാജരാക്കി.
Post A Comment: