ഇടുക്കി: അഴിമതി വാർത്ത പുറത്തു വിട്ടതിന്‍റെ പേരിൽ ഇടുക്കിയിൽ മാധ്യമ പ്രവർത്തകന് വാഹനത്തിനുള്ളിൽ മർദനം. വിബിഎസ് ന്യൂസ് പീരുമേട് ലേഖകൻ വി.ആർ. വിജയനാണ് ക്രൂരമായി മർദനമേറ്റത്. ശനിയാഴ്ച്ച വണ്ടിപ്പെരിയാർ മഞ്ചുമല ജംക്ഷനിലായിരുന്നു സംഭവം.
വണ്ടിപ്പെരിയാർ പഞ്ചായത്ത് ജീവനക്കാരിയുടെ ഭർത്താവാണ് മർദിച്ചത്. തൊഴിലുറപ്പ് പദ്ധതയിലെ അഴിമതി സംബന്ധിച്ച് വിജയൻ വാർത്ത പുറത്തുവിട്ടിരുന്നു. ഇതിന്‍റെ വിരോധമാണ് മർദനത്തിനു കാരണമെന്നാണ് പുറത്തു വരുന്ന വിവരം.
Also read: കൈയിൽ ആകെ 10 ലക്ഷം മാത്രമെന്ന് അനന്തു കൃഷ്ണൻ
സംഭവത്തിൽ വണ്ടിപ്പെരിയാർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പത്ര പ്രവർത്തക അസോസിയേഷൻ താലൂക്ക് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
Join Our Whats App group
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
അഞ്ചാം ക്ലാസുകാരിയെ 16 കാരൻ പീഡിപ്പിച്ചു
അടൂർ: അയൽവാസിയായ അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ വായ പൊത്തിപ്പിടിച്ച് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 16 കാരനും ബന്ധുവായ 19 കാരനും പിടിയിൽ. പത്തനംതിട്ട അടൂരിലാണ് നടുക്കുന്ന സംഭവമുണ്ടായത്.
ഞായറാഴ്ച്ച വൈകിട്ട് അഞ്ചോടെ വീടിനു സമീപത്തായിരുന്നു സംഭവം. കൂട്ടുകാരികൾക്കൊപ്പം കടയിൽ പോയതായിരുന്നു പെൺകുട്ടി. ഈ സമയത്ത് വഴിയില്‍ കാത്തു നിന്ന 16 കാരൻ കുട്ടിയെ ബലമായി വായ പൊത്തിപിടിച്ച് വലിച്ചിഴച്ച് കാടു നിറഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന കൂട്ടുകാരികളെ 19 കാരൻ തടഞ്ഞു വച്ചു. കാട്ടിനുള്ളിൽ വച്ച് 16 കാരൻ കുട്ടിയെ പീഡിപ്പിച്ചു. തുടർന്ന് 19 കാരനും കുട്ടിയെ പീഡനത്തിനിരയാക്കി. എറണാകുളം സ്വദേശിയാണ് 19 കാരൻ. അടൂരിൽ ബന്ധുവീട്ടിലെ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു. പീഡന ശേഷം എറണാകുളത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് തന്ത്രപരമായി കടുക്കുകയായിരുന്നു.
ചോദ്യം ചെയ്യല്‍ ഇരുവരും കുറ്റം നിഷേധിച്ചു. എന്നാല്‍, വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായിയെന്ന് വ്യക്തമായി. അടൂര്‍ ഡിവൈഎസ്പിയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈല്‍ ബോര്‍ഡിന് മുമ്പാകെയും 19കാരനെ മജിസ്‌ട്രേറ്റിന് മുമ്പാകെയും ഹാജരാക്കി.
Post A Comment: