തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്ക് പിന്നിൽ വ്യക്തമായ ആസൂത്രണമുണ്ടായിരുന്നതായി പൊലീസ് നിഗമനം. അറസ്റ്റിലായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രതി അഫാന്‍റെ വ്യക്തമായ മൊഴി രേഖപ്പെടുത്തിയാൽ മാത്രമേ കൊലപാതകം സംബന്ധിച്ച ആസുത്രണം സംബന്ധിച്ച് പൊലീസിന് വ്യക്ത ലഭിക്കു.
ഇന്ന് ചോദ്യം ചെയ്യാൻ പൊലീസ് ശ്രമിക്കുന്നുണ്ട്. ഇയാൾ കഴിച്ചിരിക്കുന്നത് എലി വിഷമായതിനാൽ തന്നെ അപകട നില തരണം ചെയ്‌തിട്ടില്ലെന്നാണ് ഡോക്‌ടർമാരുടെ നിർദേശം. എലിവിഷം വൈകിയും ശരീരത്തിൽ ബാധിക്കാൻ സാധ്യതയുള്ളതിനാൽ ഇയാൾ ഇപ്പോഴും നിരീക്ഷണത്തിലാണ്.
അതേസമയം പ്രതി കൊല ചെയ്യാൻ ഉപയോഗിച്ച മാർഗമാണ് പൊലീസിനെ കുഴപ്പിക്കുന്നത്. കൊല്ലപ്പെട്ട അഞ്ച് പേരെയും ഗുരുതര പരുക്കേറ്റ ഉമ്മയെയും പ്രതി ആക്രമിച്ചത് ഭാരമേറിയ ചുറ്റിക ഉപയോഗിച്ചാണ്. ഇത്തരത്തിൽ തലയിൽ മർദിച്ചാൽ ഇരകൾ പ്രതികരിക്കാനാവാതെ വീണു പോകുമെന്ന അറിവ് പ്രതിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്.
മുൻപ് കുറ്റവാളിയല്ലാത്ത പ്രതി ഇതെങ്ങനെ മനസിലാക്കിയെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. അഫാൻ ആക്രമിച്ച ഇരകൾ ആരും വലിയ ശബ്ദം ഉണ്ടാക്കിയിട്ടില്ല. ഇതിനാൽ തന്നെ ക്രൂരമായ ആക്രമണ വിവരം പുറം ലോകം അറിഞ്ഞിരുന്നില്ല.
ഗൂഗിളിലോ, ഇൻസ്റ്റഗ്രാമിലോ തിരഞ്ഞാണ് ഇത്തരം വിവരങ്ങൾ കണ്ടെത്തിയതെന്നാണ് പൊലീസ് കരുതുന്നത്. ഇതിനായി പ്രതിയുടെ മൊബൈൽ ഫോൺ അടക്കം സൈബർ വിദഗ്ദർ പരിശോധിക്കുന്നുണ്ട്. ചുറ്റികകൊണ്ട് ആഞ്ഞുള്ള അടിയിൽ ഇരകൾ വീണു പോകുകയും പിന്നീട് തുടരെ ആക്രമിക്കുകയുമായിരുന്നു ഇയാളുടെ രീതി.
Join Our Whats App group
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
Post A Comment: