ചെന്നൈ: ആയുസ് കൂട്ടാൻ 14 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ദമ്പതികൾക്ക് 20 വർഷം തടവിന് വിധിച്ച് കോടതി. തമിഴ്നാട്ടിലെ തേനിയിലാണ് സംഭവം നടന്നിരിക്കുന്നത്. തേനി പോക്‌സോ കോടതിയാണ് ദമ്പതികൾക്ക് 20 വർഷം തടവിനും 19000 രൂപ പിഴയൊടുക്കാനും വിധിച്ചിരിക്കുന്നത്.
പഴയ വത്തലഗുണ്ട് റൈസ്‌മിൽ സ്ട്രീറ്റിനു സമീപം താമസിക്കുന്ന രാമലക്ഷ്‌മി (25), ഭർത്താവ് അക്കൂർരാജ (32) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 2021 ഒക്റ്റോബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ഭർത്താവിന് ആയുസ് കൂട്ടാൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടണമെന്ന് ഒരു ജോത്സ്യനാണ് ഇവരോട് ഉപദേശിച്ചത്. ഇതനുസരിച്ച് പെരിയകുളം മേഖലയിൽ ഒരു പെൺകുട്ടിയെ തപ്പി ദമ്പതികൾ നടന്നു. ഈ സമയത്താണ് വീടിനു സമീപത്ത് കളിച്ചുകൊണ്ടിരുന്ന 14 കാരിയെ കണ്ടത്.
മധുര പലഹാരം വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് കുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റി സ്വന്തം വീട്ടിലെത്തിച്ചു. തുടർന്ന് ഭാര്യ 14 കാരിയെയും ഭർത്താവിനെയും മുറിയിൽ കയറ്റിയ ശേഷം പുറത്ത് കാവൽ നിന്നു. ഈ സമയത്താണ് ഭർത്താവ് കുട്ടിയെ ബലാത്സംഗം ചെയ്‌തത്.
പീഡന ശേഷം പെൺകുട്ടിയെ വീടിനു സമീപം ഇറക്കിവിട്ട് ദമ്പതികൾ രക്ഷപെട്ടു. ഈ സമയത്ത് പെൺകുട്ടിക്കായി പൊലീസ് തിരച്ചിൽ നടത്തി വരികയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികൾ ആരാണെന്ന് പൊലീസ് കണ്ടെത്തിയത്.
Join Our Whats App group
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
Post A Comment: