ഇടുക്കി: ദിവസങ്ങളായി അയ്യപ്പൻകോവിൽ ആലടി മേഖലയിൽ ഭീതി പരത്തുന്ന പുലി വീണ്ടും ജനവാസ മേഖലയിൽ. ഞായറാഴ്ച്ച രാത്രിയിൽ പുലി നായയെ കടിച്ചെടുത്തുകൊണ്ട് ഓടുന്നത് കണ്ടെന്ന് ആലടി പുളിക്കൽ അഞ്ജു എന്ന വീട്ടമ്മ പറഞ്ഞു.
പെരിയാർ തീരത്തു നിന്ന് റോഡിലേക്ക് ഓടിക്കയറുന്നതാണ് കണ്ടത്. വിവരം അറിഞ്ഞ് പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും പുലിയെ കണ്ടെത്താൻ സാധിച്ചില്ല. പ്രദേശത്ത് രണ്ട് ദിവസത്തിനുള്ളിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കുമെന്ന് വനം വകുപ്പ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ സമീപത്ത് പുലിയെ കണ്ടിരുന്നു. രാത്രിയിൽ പുലിയെ കണ്ട യുവാവ് മതിൽ ചാടിക്കടന്നാണ് രക്ഷപെട്ടത്. മറ്റൊരാളും ഇതിനു സമീപത്ത് കഴിഞ്ഞ ദിവസം പുലിയെ കണ്ടു.
ആലടി സർക്കാർ ആശുപത്രിക്ക് സമീപത്ത് ജനവാസ മേഖലയിലാണ് പുലിയെ കാണുന്നത്. ഇത് പ്രദേശവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്. തള്ളപ്പുലിയെയും പുലിക്കുട്ടിയെയുമാണ് കഴിഞ്ഞ ദിവസം പ്രദേശവാസി കണ്ടത്. സന്ധ്യകഴിഞ്ഞ് പുലി പെരിയാറ്റിൽ വെള്ളം കുടിക്കാൻ ഇറങ്ങുമ്പോഴാണ് ആളുകളുടെ മുന്നിൽ പെടുന്നതെന്നാണ് കരുതുന്നത്.
Join Our Whats App group
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
Post A Comment: