ലക്‌നൗ: ആത്മഹത്യയെന്ന് കരുതിയ 27 കാരിയുടെ മരണത്തിൽ ദൂരൂഹത. നാല് വയസുള്ള മകൾ വരച്ച ചിത്രമാണ് യുവതിയുടെ മരണം കൊലപാതകമാണെന്ന സംശയത്തിലേക്ക് പൊലീസിനെ നയിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് യുപിയിലെ ജാന്‍സിയില്‍ പഞ്ചവടി ശിവ് പരിവാര്‍ കോളനിയില്‍ സൊണാലി ബുധോലിയ എന്നയുവതി മരിച്ചത്. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ആത്മഹത്യയാണെന്നാണ് ആദ്യം പൊലീസ് കരുതിയത്. എന്നാല്‍ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇവരുടെ നാല് വയസുകാരിയായ മകള്‍ വരച്ച ചിത്രം കണ്ടതോടെയാണ് പൊലീസിന് യുവതിയുടെ മരണത്തില്‍ ദുരൂഹത തോന്നിയത്.
ഒരു സ്ത്രീയെയും അവരെ ഉപദ്രവിക്കുന്ന ഒരാളെയുമാണ് കുട്ടി നോട്ട്ബുക്കില്‍ വരച്ചത്. പപ്പ മമ്മിയെ കൊലപ്പെടുത്തിയെന്നും കൊല്ലുമെന്ന് പറഞ്ഞതായും കുട്ടി പൊലീസിന് മൊഴിയും നല്‍കിയിട്ടുണ്ട്.
മെഡിക്കല്‍ രംഗത്ത് ജോലി ചെയ്യുന്നയാളാണ് സൊണാലിയുടെ ഭര്‍ത്താവ് സന്ദീപ് ബുധോലിയ. 2019 ല്‍ ആണ് ഇരുവരും വിവാഹിതരാകുന്നത്. എന്നാല്‍ വിവാഹത്തിന് ശേഷം ഭര്‍ത്താവ് മകളെ പലരീതിയില്‍ ഉപദ്രവിച്ചിരുന്നതായി സൊണാലിയുടെ പിതാവും പൊലീസിന് മൊഴി നല്‍കി.
ഭര്‍ത്താവ് ഉപദ്രവിക്കാറുണ്ടെന്ന് മകള്‍ തന്നോട് പറഞ്ഞിരുന്നുവെന്നും പിതാവ് പറഞ്ഞു. 20 ലക്ഷം രൂപ സ്ത്രീധമായി നല്‍കിയിരുന്നു. എന്നാല്‍ കല്യാണം കഴിഞ്ഞിട്ടും അവര്‍ പല ആവശ്യങ്ങളുമുന്നയിച്ച് ബുദ്ധിമുട്ടിച്ചു.
ഒരു കാര്‍ വാങ്ങാന്‍ പണം വേണമെന്ന് പറഞ്ഞ് മകളെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കി. എന്നാല്‍ അത്രയും പണം കൈവശമില്ലെന്ന് താന്‍ പറഞ്ഞു. എന്നാല്‍ ഇതിന് പിന്നാലെ അയാള്‍ മകളെ ഉപദ്രവിച്ചു. പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ആ പ്രശ്‌നം പരിഹരിച്ചത്.
പെണ്‍കുഞ്ഞ് പിറന്നതിലും സന്ദീപ് മകളെ ഉപദ്രവിച്ചിരുന്നുവെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു. സന്ദീപിന് ഒരു ആണ്‍കുട്ടിയെ വേണമായിരുന്നു. ആ പേരു പറഞ്ഞ് നിരന്തരം മകളെ അയാള്‍ ഉപദ്രവിച്ചു. പ്രസവത്തിന് ശേഷം ഭര്‍ത്താവും വീട്ടുകാരും മകളെ ആശുപത്രിയില്‍ ഉപേക്ഷിച്ച് പോയെന്നും പിതാവ് പറയുന്നു.
തിങ്കളാഴ്ച മകളുടെ ആരോഗ്യം മോശമാണെന്ന് പറഞ്ഞാണ് ആദ്യം ഫോണ്‍ കോള്‍ വന്നത്. കുറച്ച് സമയത്തിന് ശേഷം അവള്‍ തൂങ്ങിമരിച്ചുവെന്ന് പറഞ്ഞ് എനിക്ക് മറ്റൊരു കോള്‍ ലഭിച്ചു.
അവിടെ എത്തിയപ്പോള്‍ മകളെ മരിച്ച നിലയിലാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. യുവതിയുടെ പിതാവിന്റെയും കുട്ടിയുടേയും മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Join Our Whats App group
Post A Comment: