തിരുവനന്തപുരം: വേതനം മുടങ്ങിയതിനെ തുടർന്ന് സമരം ചെയ്യുന്ന ആശാ വർക്കർമാരെ ഭയപ്പെടുത്തിയും അവഹേളിച്ചും സമരം പൊളിക്കാൻ ഭരണ കക്ഷി. സമരക്കാരെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സിഐടിയു നേതാവിന്‍റെ ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ എളമരം കരീം അടക്കമുള്ള മുതിർന്ന നേതാക്കളും സമരത്തിനെതിരെ നിലപാടെടുത്തു.
തിരുവനന്തപുരത്ത് നടക്കുന്ന സമരത്തിൽ പങ്കെടുക്കാനെത്തുന്ന ആശാ വർക്കർമാരെ ഭയപ്പെടുത്തി സമരത്തിൽ നിന്നും പിൻമാറാൻ നിർബന്ധിക്കുന്നതായും ആക്ഷേപമുണ്ട്.
തൊഴിലാളി പാർട്ടിയെന്ന വിളിപ്പേരിൽ അറിയപ്പെടുന്ന സിപിഎം സംസ്ഥാനം ഭരിക്കുമ്പോഴാണ് അർഹിക്കുന്ന വേതനം പോലും മുടങ്ങിയ ആശാ വർക്കർമാർ സമരത്തിനിറങ്ങേണ്ടി വന്നത്.
ഈ സമരത്തിനെതിരെയാണ് തൊഴിലാളി പാർട്ടിയുടെ മുതിർന്ന നേതാക്കൾ തന്നെ നിലപാടെടുക്കുന്നത്. ആലപ്പുഴയിൽ ആശാ വർക്കർമാരുടെ കലക്റ്ററേറ്റ് മാർച്ച് പൊളിക്കാൻ ബദല്‍ മാര്‍ച്ചുമായി സിഐടിയു ആശ യൂണിയനും രംഗത്തെത്തി. പാസ്പോര്‍ട്ട് ഓഫീസിലേക്കാണ് സിഐടിയു ആശ വര്‍ക്കേഴ്സ് യൂണിയന്‍റെ മാര്‍ച്ച്. ഒരേ സമയമാണ് ഇരു മാര്‍ച്ചുകളും.
ആശാ വർക്കർമാരുടെ സമരത്തിനു പിന്നിൽ ഏതോ ഈർക്കിൽ സംഘടനയാണെന്നാണ് സിപിഎം നേതാവ് എളമരം കരീമിന്‍റെ പരിഹാസം. അവർക്ക് പിന്നിൽ ആരോ ഉണ്ടാകാം. മാധ്യമങ്ങളുടെ ശ്രദ്ധ കിട്ടിയതോടെ അവർക്ക് ഹരമായെന്നും എളമരം കരീം പരിഹസിച്ചു.
Join Our Whats App group
Post A Comment: