ഇടുക്കി: മദ്യലഹരിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നഗ്നതാ പ്രദർശനവും അസഭ്യ വർഷവും നടത്തിയ രണ്ട് പേരെ വണ്ടിപ്പെരിയാർ പൊലീസ് പിടികൂടി. വണ്ടിപ്പെരിയാർ മഞ്ചുമല പുതുക്കാട് നിഷാദ്, മണികണ്ഠൻ എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മഞ്ചുമല പുതുക്കാട് ലയത്തിൽ മദ്യലഹരിയിലെത്തിയ മണികണ്ഠൻ തുണിയഴിച്ച് നഗ്നതാ പ്രദർശനം നടത്തി. സ്ത്രീകളും കുട്ടികളും നോക്കി നിൽക്കെയായിരുന്നു അഭ്യാസം. ഇത് തടയാനെത്തിയ സ്ത്രീകളെ കൂട്ടുകാരനായ നിഷാദ് അസഭ്യം പറഞ്ഞോടിച്ചു.
ഇതോടെ സ്ത്രീകൾ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. വണ്ടിപ്പെരിയാര്‍ എസ്.ഐ. ടി.എസ്. ജയകൃഷ്ണന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Join Our Whats App group
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
Post A Comment: