ആലപ്പുഴ: പാടശേഖരത്ത് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാമുകിയുടെ മകൻ അറസ്റ്റിൽ. പുന്നപ്ര സ്വദേശി ദിനേശനെയാണ് കഴിഞ്ഞ ദിവസം പാടശേഖരത്ത് മരിച്ച നിലയിൽ കണ്ടത്.
തുടർന്ന് നടന്ന അന്വേഷണത്തിലാണ് കാമുകിയുടെ മകനാണ് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയതെന്ന വിവരം പുറത്തു വരുന്നത്. തുടർന്ന് പ്രതി കിരണിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ഷോക്കേൽക്കാൻ സാധ്യതയില്ലാത്ത സ്ഥലത്താണ് ദിനേശൻ മരിച്ചു കിടന്നത്. ഇതോടെ സംശയം ബലപ്പെടുകയായിരുന്നു. പിന്നീട് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് കിരണും ഇയാളുടെ പിതാവും അമ്മയും പിടിയിലാകുന്നത്.
കിരണിന്‍റെ അമ്മയുമായി പ്രതിക്കുണ്ടായിരുന്ന ബന്ധത്തെ ചൊല്ലി കുടുംബത്തില്‍ നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നു. രണ്ട് ദിവസം മുന്‍പാണ് ദിനേശന്‍ വീട്ടിലെത്തുന്ന സമയത്ത് വൈദ്യുതാഘേതമേല്‍പ്പിക്കാന്‍ കെണിയൊരുക്കിയത്.
വീട്ടിലെത്തിയ ദിനേശന്‍ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. പിന്നീട് മരണം ഉറപ്പിക്കാനായി വീണ്ടും വൈദ്യുതാഘാതമേല്‍പ്പിച്ചു. കിരണ്‍ ഇലക്ട്രീഷ്യന്‍ ആണ്. തുടര്‍ന്ന് പിതാവുമായി ചേര്‍ന്ന് കിരണ്‍ പാടശേഖരത്ത് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. പിതാവിന് കൊലപാതക വിവരം അറിയാമായിരുന്നു.
Join Our Whats App group
Post A Comment: