ന്യൂഡൽഹി: ചേച്ചിയുടെ ഭർത്താവിനൊപ്പം ഒളിച്ചോടിയ യുവതി സംരക്ഷണം ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചു. രാജസ്ഥാനിലെ ചുരു ജില്ലയിലാണ് സംഭവം നടന്നത്. കുടുംബത്തിന്‍റെ എതിർപ്പ് വകവയ്ക്കാതെയാണ് ഇരുവരും ഒളിച്ചോടിയത്.
22 കാരിയായ യുവതി ചേച്ചിയുടെ ഭര്‍ത്താവുമായി മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഈ ബന്ധം അറിഞ്ഞ കുടുംബം എതിര്‍പ്പുമായി രംഗത്തെത്തിയതോടെയാണ് സഹോദരിയുടെ ഭര്‍ത്താവുമായി നാടുവിടാന്‍ ഇവര്‍ തീരുമാനിച്ചത്.
ഭാര്യയേയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ചാണ് യുവാവ് ഭാര്യസഹോദരിയുമായി നാടുവിട്ടത്. നിലവില്‍ ഭാര്യയുടെ സഹോദരിയോടൊപ്പമാണ് ഇയാള്‍ കഴിയുന്നത്.
എന്നാല്‍ ഇരുകുടുംബങ്ങളുടെയും എതിര്‍പ്പ് രൂക്ഷമായതോടെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഇരുവരും രംഗത്തെത്തി. ഭാര്യക്കൊപ്പം ഇനി താമസിക്കാൻ താൽപര്യമില്ലെന്നാണ് ഇയാളുടെ നിലപാട്.
Join Our Whats App group
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
Post A Comment: