സ്ത്രീകളിലെ സ്തനാർബുദ സാധ്യത അനുദിനം വർധിച്ചുകൊണ്ടിരിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ പുതിയ പഠനങ്ങൾ.
ലോകമെമ്പാടുമുള്ള 20 സ്ത്രീകളിൽ ഒരാൾക്ക് അവരുടെ ജീവിതകാലത്ത് എപ്പോഴെങ്കിലും സ്തനാർബുദം കണ്ടെത്തുന്നുണ്ടെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇത് വരും വർഷങ്ങളിൽ വർധിക്കാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകുന്നു.
നിലവിലെ സ്ഥിതി തുടർന്നാൽ 2050 ആകുമ്പോഴേക്കും പ്രതിവര്‍ഷം 3.2 ദശലക്ഷം പുതിയ സ്തനാര്‍ബുദ കേസുകളും 1.1 സ്തനാര്‍ബുദ സംബന്ധമായ മരണങ്ങളും ഉണ്ടാകും.
ഈ വളര്‍ച്ച താഴ്ന്ന മാനവ വികസന സൂചിക (HDI) ഉള്ള രാജ്യങ്ങളെ വളരെയധികം ബാധിക്കും. ഇന്‍റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ (IARC) ഗ്ലോബല്‍ കാന്‍സര്‍ ഒബ്‌സര്‍വേറ്ററിയുടെ അടിസ്ഥാനത്തിലാണ് പുതിയ കണക്കുകള്‍. അഞ്ച് ഭൂഖണ്ഡങ്ങളിലെ കാന്‍സര്‍ സംഭവങ്ങളില്‍ നിന്നുള്ള ഡാറ്റയും WHO മരണനിരക്ക് ഡാറ്റാബേസും ഇതില്‍ ഉള്‍പ്പെടുന്നു.
ലോകമെമ്പാടും ഓരോ മിനിറ്റിലും നാല് സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം കണ്ടെത്തുന്നുണ്ട്. ഒരു സ്ത്രീ ഈ രോഗം മൂലം മരിക്കുന്നു. ഈ സ്ഥിതിവിവരക്കണക്കുകള്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടിന്‍റെ രചയിതാക്കളില്‍ ഒരാളായ ഐഎആര്‍സി ശാസ്ത്രജ്ഞ ഡോ. ജോവാന്‍ കിം പറഞ്ഞു.
ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്കിടയില്‍, ഇന്ത്യയില്‍ പോലും, ഏറ്റവും സാധാരണമായ തരം കാന്‍സറാണ് സ്തനാര്‍ബുദം. 2022 ല്‍ ലോകമെമ്പാടും ഏകദേശം 2.3 ദശലക്ഷം സ്തനാര്‍ബുദ കേസുകളും 6,70,000 സ്തനാര്‍ബുദ സംബന്ധമായ മരണങ്ങളും സംഭവിച്ചു.
ഏറ്റവും കൂടുതല്‍ സ്തനാര്‍ബുദ നിരക്കുകള്‍ ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലുമാണ് കാണിച്ചത്. തൊട്ടുപിന്നാലെ വടക്കേ അമേരിക്കയും വടക്കന്‍ യൂറോപ്പും, ഏറ്റവും കുറവ് തെക്കന്‍ മധ്യേഷ്യ, മധ്യ ആഫ്രിക്ക, കിഴക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളിലുമാണ്.
അതേസമയം, സ്തനാര്‍ബുദ മരണങ്ങള്‍ ഏറ്റവും കൂടുതല്‍ മെലനേഷ്യ, പോളിനേഷ്യ, പശ്ചിമാഫ്രിക്ക എന്നിവിടങ്ങളിലും കിഴക്കന്‍ ആഫ്രിക്ക, മധ്യ അമേരിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളിലുമാണ് ഏറ്റവും കുറവ്.
എന്തൊക്കെയാണ് സ്തനാർബുദ ലക്ഷണങ്ങൾ
സ്തനാര്‍ബുദത്തിന്‍റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളില്‍ സ്തനത്തിലെ മുഴ, സ്തനത്തിന്‍റെ വലുപ്പത്തിലോ ആകൃതിയിലോ ഉള്ള മാറ്റം, ചര്‍മ്മത്തിലെ മങ്ങല്‍, സ്‌കെയിലിങ്, ചുവപ്പ്, മുലക്കണ്ണിലെ മാറ്റങ്ങള്‍, കക്ഷത്തിലെ വീക്കം അല്ലെങ്കില്‍ മുഴ എന്നിവ ഉള്‍പ്പെടുന്നു.
Join Our Whats App group
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
Post A Comment: